പുതിയ ഡ്രൈവര്‍മാര്‍ക്ക് ബോധവത്കരണം നടത്തി സസ്‌ക്കാച്ചെവന്‍ ഗവണ്‍മെന്റ് ഇന്‍ഷുറന്‍സ്

By: 600002 On: Apr 2, 2024, 1:10 PM

 


വാഹനാപകടങ്ങളെക്കുറിച്ച് പുതിയ ഡ്രൈവര്‍മാര്‍ക്ക് ബോധവത്കരണം നടത്തി സസ്‌ക്കാച്ചെവന്‍ ഗവണ്‍മെന്റ് ഇന്‍ഷുറന്‍സ്(SGI).  ട്രാഫിക് ലംഘനത്തിന് 2023 ല്‍ 982 പേരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തതായി എസ്ജിഐ അറിയിച്ചു. മദ്യം കഴിച്ചോ, കാനബീസ് പോലുള്ള ലഹരി പദാര്‍ത്ഥങ്ങളോ മറ്റ് മയക്കുമരുന്നുകളോ ഉപയോഗിച്ച് വാഹനമോടിക്കരുതെന്നും ഇത് അപകടസാധ്യത വര്‍ധിപ്പിക്കുന്നുവെന്നും എസ്ജിഐ വാര്‍ത്താക്കുറിപ്പില്‍ മുന്നറിയിപ്പ് നല്‍കി. 

വാഹനമോടിക്കാന്‍ കഴിയാത്ത സാഹചര്യങ്ങള്‍ അപകടസാധ്യത കണക്കിലെടുത്ത് ഡ്രൈവ് ചെയ്യരുത്. ഇത് നിങ്ങളെ സുരക്ഷിതരാക്കുമെന്നും എസ്ജിഐ നിര്‍ദ്ദേശിച്ചു. മറ്റുള്ള ഡ്രൈവര്‍മാരെ കൂടി അപകടപ്പെടുത്തുന്ന രീതിയിലുള്ള പുതിയ ഡ്രൈവര്‍മാരെയുള്‍പ്പെടെയുള്ളവരുടെ ഡ്രൈവിംഗ് മറ്റുള്ളവരുടെ നല്ല ദിവസം കൂടി നശിപ്പിക്കും.   

എല്ലാ ഡ്രൈവര്‍മാരും പ്രായമോ ക്ലാസിഫിക്കേഷനോ പരിഗണിക്കാതെ മദ്യ ലഹരി ഉപയോഗിച്ചുള്ള ഡ്രൈവിംഗിന് സസ്‌ക്കാച്ചെവനിലെ സീറോ ടോളറന്‍സ് നിയമങ്ങള്‍ക്ക് വിധേയമാണ്. മദ്യമോ മയക്കുമരുന്നോ ഉപയോഗിച്ചതായി ഉദ്യോഗസ്ഥര്‍ കണ്ടെത്തിയാല്‍ ഡ്രൈവര്‍മാര്‍ക്ക് കുറഞ്ഞത് 60 ദിവസത്തെ ലൈസന്‍സ് സസ്‌പെന്‍ഷനും മൂന്ന് ദിവസം വാഹനം പിടിച്ചെടുക്കലും നേരിടേണ്ടി വരും. 

കൂടുതല്‍ വിവരങ്ങള്‍ക്ക് എസ്ജിഐയുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.