മലയാളത്തിന്റെ 200 കോടി, 'മഞ്ഞുമ്മൽ ബോയ്സ്' ആകെ എത്ര നേടി

By: 600007 On: Apr 2, 2024, 12:11 PM

 

മലയാള സിനിമയുടെ തലവര മാറ്റിയ ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. 200കോടി ക്ലബ് എന്ന സ്വപ്ന നേട്ടം സ്വന്തമാക്കിയ സിനിമ സംവിധാനം ചെയ്തത് ചിദംബരം ആയിരുന്നു. കേരളത്തിന് പുറമെ ഇതര ഭാഷകളിലും കസറിയ ചിത്രത്തിന് തമിഴ്നാട്ടിൽ ലഭിച്ച് സ്വീകാര്യത വളരെ വലുതാണ്. ഒരു കൂട്ടം സുഹൃത്തുക്കളുടെ യഥാർത്ഥ കഥ പറഞ്ഞ ഈ സർവൈവൽ ചിത്രം ഒടിടി റിലീസിന് ഒരുങ്ങുന്നു എന്ന വിവരമാണ് പുറത്തുവരുന്നത്. 

ഡിസ്നി പ്ലസ് ഹോർട് സ്റ്റാറിനാണ് മഞ്ഞുമ്മൽ ബോയ്സിന്റെ സ്ട്രീമിം​ഗ് അവകാശം വിറ്റു പോയിരിക്കുന്നത്. ഇക്കാര്യം ഹോർട് സ്റ്റാറുമായി ബന്ധപ്പെട്ട അണിയറ പ്രവർത്തകർ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് സ്ഥിരീകരിച്ചു. ചിത്രം ഏപ്രിൽ അവസാനത്തോടെയോ മെയ് ആദ്യവരമോ ഒടിടി സ്ട്രീമിം​ഗ് ആരംഭിക്കും. ഇതിന്റെ ഔദ്യോ​ഗിക പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും.