ജര്‍മനിയില്‍ ഇനി കഞ്ചാവ് വളര്‍ത്തുന്നതിനും വലിക്കുന്നതനും വിലക്കില്ല

By: 600007 On: Apr 2, 2024, 4:42 AM

 

ബെര്‍ലിന്‍: ജര്‍മനിയില്‍ ഇനി കഞ്ചാവ് ഉപയോഗിക്കുന്നതിനുള്ളവിലക്ക് നീക്കി. ആരോഗ്യ സംഘടനകളുടെയും പ്രതിപക്ഷ പാര്‍ട്ടികളുടെയും പ്രതിഷേധങ്ങള്‍ മറികടന്ന് ജർമനി കഞ്ചാവുപയോഗം നിയമാനുസൃതമാക്കി ഉത്തരവിട്ടു.
ഇതോടെ കഞ്ചാവ് നിയമാനുസൃതമാക്കുന്ന യൂറോപ്യന്‍ യൂണിയനിലെ ആദ്യ രാജ്യമായി മാറിയിരിക്കുകയാണ് ജര്‍മനി. 18 വയസിന് മുകളില്‍ പ്രായമുള്ള ഏതൊരാള്‍ക്കും 25 ഗ്രാം വരെ കഞ്ചാവ് പൊതുസ്ഥലത്ത് കൈവശം വയ്ക്കാനും 50 ഗ്രാം വീട്ടില്‍ സൂക്ഷിക്കാനും പരമാവധി മൂന്ന് ചെടികള്‍ വളർത്താനും അനുമതിയുണ്ട്.
യൂറോപ്യന്‍ രാജ്യമായ മാള്‍ട്ടയും ലക്‌സംബര്‍ഗും കഞ്ചാവ് ഉപയോഗം നിയമാനുസൃതമാക്കിയതിനു പിന്നാലെയാണ് ജർമനിയുടെ തീരുമാനവും. കഞ്ചാവ് നിയമവിധേയമാക്കാനുള്ള ബില്ലിന് കഴിഞ്ഞ ഫെബ്രുവരിയിലാണ് ജര്‍മന്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കിയത്. കഞ്ചാവിന്റെ ഉത്തരവാദിത്തപരമായ ഉപയോഗം സുഗമമാക്കുകയാണ് പുതിയ നിയമത്തിലൂടെ ലക്ഷ്യമിടുന്നതെന്നാണ് ജര്‍മന്‍ സര്‍ക്കാര്‍ അറിയിക്കുന്നത്.