മോണ്‍ട്രിയലില്‍ നിന്ന് മടങ്ങുന്ന വാഹനങ്ങളില്‍ എയര്‍ ടാഗുകളും ജിപിഎസ് ട്രാക്കിംഗ് ഉപകരണങ്ങളും കണ്ടെത്തുന്നു: മുന്നറിയിപ്പ് നല്‍കി ബര്‍ലിംഗ്ടണ്‍ പോലീസ് 

By: 600002 On: Apr 1, 2024, 12:35 PM

 


മോണ്‍ട്രിയലില്‍ നിന്ന് മടങ്ങുന്ന വാഹനങ്ങളില്‍ എയര്‍ ടാഗുകളും മറ്റ് ജിപിഎസ് ട്രാക്കിംഗ് ഉപകരണങ്ങളും കണ്ടെത്തുന്നതായി ബര്‍ലിംഗ്ടണ്‍ പോലീസ്. മോണ്‍ട്രിയലില്‍ പോയി മടങ്ങിയെത്തിയതിന് ശേഷം വാഹനങ്ങളില്‍ പ്രത്യേക ഉപകരണങ്ങള്‍ കണ്ടെത്തിയതായുള്ള രണ്ട് റിപ്പോര്‍ട്ടുകള്‍ ലഭിച്ചതായി ബര്‍ലിംഗ്ടണ്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കി. നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുള്ള കാര്‍ മോഷണങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍ ഇത്തരത്തില്‍ വാഹനങ്ങളില്‍ സംശയാസ്പദമായ രീതിയില്‍ ഉപകരണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ പോലീസിനെ വിവരം അറിയിക്കണമെന്ന് പോലീസ് നിര്‍ദ്ദേശിച്ചു. 

മോഷ്ടിക്കേണ്ട വാഹനങ്ങളെ അടയാളപ്പെടുത്താനും ട്രാക്ക് ചെയ്യാനും കാര്‍ മോഷ്ടാക്കള്‍ ആപ്പിള്‍ എയര്‍ടാഗുകള്‍ പോലുള്ള ഉപകരണങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്ന് ടൊറന്റോ പോലീസും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.