റീല്‍സ് പരസ്പരം പങ്കുവെക്കുന്നവരാണോ ? നിങ്ങള്‍ക്കായി ഇന്‍സ്റ്റാഗ്രാം ബ്ലെന്‍ഡ് ഫീച്ചര്‍ ഒരുങ്ങുന്നു

By: 600007 On: Apr 1, 2024, 11:38 AM

ഇന്‍സ്റ്റാഗ്രാമിലൂടെ സൗഹൃദം പങ്കുവെക്കാത്തവര്‍ വിരളമായിരിക്കും നിങ്ങള്‍ക്കിടയില്‍ഇഷ്ടപ്പെട്ടൊരു റീല്‍സ് കണ്ടാല്‍ അതില്‍ കാണുന്ന തമാശയും, സന്തോഷവുംആശ്ചര്യവുമെല്ലാം ആ നിമിഷം തന്നെ ഇഷ്ടപ്പെട്ടൊരു സുഹൃത്തിന് അയക്കുന്നവരായിരിക്കുംപലരും. ഇന്‍സ്റ്റാഗ്രാം ഇന്‍ബോക്‌സ് എടുത്താല്‍ ഇത്തരത്തില്‍ റീലുകള്‍ മാത്രം പരസ്പരംപങ്കുവെക്കുന്ന ചാറ്റുകളുടെ പട്ടിക തന്നെ കാണാം. ഇപ്പോഴിതാ നിങ്ങള്‍ക്കും നിങ്ങളുടെ സുഹൃത്തുക്കള്‍ക്കുംഇഷ്ടപ്പെടാനിടയുള്ള റീല്‍സുകള്‍ എളുപ്പം കാണാനാവുന്ന  പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇന്‍സ്റ്റാഗ്രാം