അമേരിക്കയിലെ മലയാളീ ഹിന്ദു ആദ്ധ്യാത്മിക സംഘടനയായ 'മന്ത്ര' (മലയാളി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദുസ്) യുടെ വിമൻസ് ഫോറത്തിന്റെ ഉത്‌ഘാടനം കോഅലിഷൻ ഓഫ് ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക ( CoHNA) യുടെ ഡയറക്ടർ ശ്രീമതി സുധ ജഗന്നാഥൻ മാർച്ച് 30, ശനിയാഴ്‌ച ഉച്ചക്ക് ഒരുമണിക്ക് (ന്യൂയോർക്ക് സമയം) നിർവഹിച്ചു. ആമുഖ പ്രസംഗത്തിൽ മന്ത്ര യുടെ പ്രസിഡൻറ് ശ്രീ ശ്യാം ശങ്കർ സംഘടന യുടെ വിവിധ പരിപാടികളെ കുറിച്ച് വിശദീകരിക്കുകയും വിമൻസ് ഫോറം 'സഖി' യുടെ ചെയർ പേഴ്‌സൺ ശ്രീമതി ഗീത സേതുമാധവൻ (ഫ്ലോറിഡ), കോ-ചെയർസ് ആയ സൗമ്യ ദീപേഷ് കുമാർ (നോർത്ത് കരോലിന ), ദിവ്യ മോഹൻ (കാലിഫോർണിയ ), കവിത മേനോൻ (കാനഡ), വൃന്ദ കുമാർ (ഫ്ലോറിഡ), വീണ ദിനേശ് (ന്യൂ ജേഴ്‌സി), ഡയറക്ടർ ഇൻ ചാർജ് രേവതി പിള്ള (ന്യൂ ഹാംഷെയർ) എന്നിവർ ചാർജ് എടുത്തതായും, അടുത്ത മാസത്തോടെ ഹ്യൂസ്റ്റൺ, ടെക്സാസ് ഇൽ നിന്നും ന്യൂ യോർക്ക് ഇൽ നിന്നുമുള്ള പ്രതിനിധികൾ ചാർജ് എടുക്കുമെന്നും അറിയിച്ചു.
ദിവ്യാ മോഹന്റെ ഈശ്വര പ്രാർഥന യോട് കൂടി ആരംഭിച്ച പ്രസ്തുത ചടങ്ങിൽ അമേരിക്കയിലെയും ക്യാനഡയിലെയും ഹിന്ദുക്കൾ പൊതുവായി നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചും കൂടാതെ സഖി പോലുള്ള ഒരു സംഘടനക്ക് നോർത്ത് അമേരിക്കൻ ഹിന്ദു മലയാളി വനിതകളുടെ ഉന്നമനത്തിന് വേണ്ടി ചെയ്യാൻ പറ്റുന്ന കാര്യങ്ങളെ പറ്റിയും സുധാ ജഗന്നാഥൻ തൻ്റെ ഉദ്‌ഘാടന പ്രസംഗത്തിൽ വളരെ വ്യക്തമായി പറയുകയുണ്ടായി. അമേരിക്ക യിലെ വിവിധ സ്‌കൂളുകളിലെയും കോളേജുകളിലെയും പാഠ്യ പുസ്തകങ്ങളിലെ ഹിന്ദു മതവിശ്വാസത്തെ കുറിചുള്ള തെറ്റായ വിവരങ്ങൾക്കുമെതിരായും, കാലിഫോർണിയ ഇലെ എസ് ബി 403 ബില്ലിനെതിരെ നടത്തിയ വിവിധ പ്രക്ഷോഭങ്ങളെ കുറിച്ചും സുധ വിവരിക്കുകയുണ്ടായി. സഖിയുടെ ചെയർ പേഴ്സൺ ഗീതാ സേതുമാധവന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മന്ത്രയുടെ പ്രസിഡന്റ് ശ്യാം ശങ്കറിനെ കൂടാതെ , സൗമ്യ, വൃന്ദാ കുമാർ എന്നിവർ സംസാരിക്കുകയും രേവതി പിള്ള നന്ദി അറിയിക്കുകയും ചെയ്തു.