'ജെൻ വി' താരം ചാൻസ് പെർഡോമോ വാഹനാപകടത്തിൽ അന്തരിച്ചു

By: 600007 On: Mar 31, 2024, 3:05 PM

 

 

ന്യൂയോർക്ക്: 'ജെൻ വി', 'ചില്ലിംഗ് അഡ്വഞ്ചേഴ്‌സ് ഓഫ് സബ്രീന' എന്നീ വെബ് സീരിസുകളിലൂടെശ്രദ്ധനേടിയ നടൻ ചാൻസ് പെർഡോമോ(27) ബൈക്ക് അപകടത്തിൽ അന്തരിച്ചു.പെർഡോമോയുടെ മനേജിങ് ടീം പ്രസ്താവനയിലൂടെയാണ് താരത്തിൻ്റെ മരണംസ്ഥിരീകരിച്ചത്. ഈ അവസരത്തിൽ നടൻ്റെ കുടുംബത്തിൻ്റെ സ്വകാര്യത മാനിക്കണമെന്നും ടീം അഭ്യർഥിച്ചു

ആമസോൺ പ്രൈമിലെ 'ദി ബോയ്‌സ്' സീരിസിൻ്റെ സ്പിൻ ഓഫ് 'ജെൻ വി'യുടെ ആദ്യ സീസണിൽആന്ദ്രെ ആൻഡേഴ്സ് എന്ന കഥാപാത്രത്തെയാണ് പെർഡോമോ അവതരിപ്പിച്ചത്.പെർഡോമോയുടെ വിയോ​ഗത്തെത്തുടർന്ന് 'ജെൻ വി' രണ്ടാം സീസൺ നീണ്ടുപോയേക്കാമെന്നാണ് റിപ്പോർട്ടുകൾ.