50 കോടി ക്ലബില്‍ ആടുജീവിതമെത്തിയത് സ്ഥിരീകരിച്ച് പൃഥ്വിരാജും

By: 600007 On: Mar 31, 2024, 12:36 PM

 

 

പൃഥ്വിരാജ് നായകനായ ആടുജീവിതം 50 കോടി ക്ലബില്‍. ഇക്കാര്യം പൃഥ്വിരാജ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ആടുജീവിതം ആഗോളതലത്തില്‍ ആകെ 50 കോടി രൂപയില്‍ അധികം നേടിയത് സ്ഥീരികരിച്ച് ചിത്രത്തിന്റെ പോസ്റ്റര്‍ പൃഥ്വിരാജ് പുറത്തുവിട്ടു.  ആടുജീവിതം റിലീസായി വെറും നാല് ദിവസത്തിലാണ് പൃഥ്വിരാജിന്റെ നേട്ടം.

വേഗത്തില്‍ മലയാളത്തില്‍ നിന്ന് 50 കോടി ക്ലബിലെത്തി എന്ന റെക്കോര്‍ഡ് പൃഥ്വിരാജ് ചിത്രം ആടുജീവിതത്തിന്റെ പേരിലായി. സംവിധായകനായി പൃഥ്വിരാജ് അരങ്ങേറിയ മോഹൻലാല്‍ ചിത്രം ലൂസിഫറിന്റെ പേരിലായിരുന്നു നേരത്തെ 50 കോടി ക്ലബ് വേഗത്തിലെത്തിയതിന്റെ റെക്കോര്‍ഡ്. ലൂസിഫറും വെറും നാല് ദിവസത്തിലായിരുന്നു കോടി ക്ലബില്‍ എത്തിയത്. എന്നാല്‍ പൃഥ്വിരാജിന്റെ ആടുജീവിതം അഡ്വാൻസ് ടിക്കറ്റ് വില്‍പനയുടെ കണക്കുകള്‍ വ്യക്തമായപ്പോഴേ 50 കോടി ക്ലബില്‍ എത്തിയിരുന്നു.