പോസ്റ്റ്-സെക്കന്‍ഡറി സ്ഥാപനങ്ങള്‍ക്കുള്ള അന്താരാഷ്ട്ര വിദ്യാര്‍ത്ഥി വിഹിതത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ട് നോവ സ്‌കോഷ്യ. 2024 ല്‍ 12,900 സ്റ്റഡി പെര്‍മിറ്റുകള്‍ ഇഷ്യു ചെയ്യാനുള്ള അനുവാദമാണ് ഫെഡറല്‍ സര്‍ക്കാര്‍ നോവ സ്‌കോഷ്യയ്ക്ക് നല്‍കിയത്. 2023 ല്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് പ്രവിശ്യ നല്‍കിയ പെര്‍മിറ്റുകളുടെ എണ്ണത്തേക്കാള്‍ ഏകദേശം 7,000 കുറവാണിതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2023 ഒക്ടോബറിലെ കണക്കനുസരിച്ച് നോവ സ്‌കോഷ്യയില്‍ ഏകദേശം 16,000 അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളാണ് ഫുള്‍-ടൈം എന്റോള്‍ ചെയ്തത്.
പ്രവിശ്യയിലെ 32 ഓളം ഡെസിഗ്നേറ്റഡ് ലേണിംഗ് ഇന്‍സ്റ്റിറ്റിയൂഷന്‍സ്(DLIs) വഴിയാണ് പഠനാനുമതികള്‍ വിതരണം ചെയ്യുന്നത്. ഐആര്‍സിസി പ്രകാരം നോവ സ്‌കോഷ്യയ്ക്ക് ഔദ്യോഗികമായി 41 ഡിഎല്‍ഐകളുണ്ട്.
കൂടാതെ, അപ്രതീക്ഷിതമായ സാഹചര്യങ്ങളെ ഉള്‍ക്കൊള്ളാനുള്ള ഫ്‌ളെക്‌സിബിളിറ്റിക്കായി 99 ആപ്ലിക്കേഷന്‍ സ്‌പെയ്‌സുകളും തടഞ്ഞുവയ്ക്കുമെന്ന് പ്രവിശ്യ സര്‍ക്കാര്‍ അറിയിച്ചു.