10000 കോടി ഡോളറിന്റെ എഐ സൂപ്പര്‍ കംപ്യൂട്ടര്‍ പദ്ധതിയുമായി ഓപ്പണ്‍ എഐയും മൈക്രോസോഫ്റ്റും

By: 600007 On: Mar 30, 2024, 11:43 AM

 

 

ഓപ്പണ്‍ എഐയിലെ ഏറ്റവും വലിയ നിക്ഷേപകരാണ് മൈക്രോസോഫ്റ്റ്. ഓപ്പണ്‍ എഐയില്‍ 1300 കോടി ഡോളറിന്റെ നിക്ഷേപമാണ് മൈക്രോസോഫ്റ്റിനുള്ളത്.ഓപ്പണ്‍ എഐയുടെ സാങ്കേതിക വിദ്യാ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സാമ്പത്തിക സാങ്കേതിക പിന്തുണമൈക്രോസോഫ്റ്റ് നല്‍കിവരുന്നുണ്ട്. അതിനുള്ള പ്രതിഫലമെന്നോണം ഓപ്പണ്‍ എഐയുടെ എഐ സാങ്കേതികവിദ്യകള്‍ മൈക്രോസോഫ്റ്റിന് തങ്ങളുടെ വിവിധ ഉല്പന്നങ്ങളില്‍ ഉപയോഗിക്കാനുമാവുന്നു

എന്നാല്‍ ഈ പങ്കാളിത്തം കൂടുതല്‍ ശക്തമാക്കിക്കൊണ്ട് ഇരു കമ്പനികളും പുതിയൊരു വമ്പന്‍പദ്ധതിയ്ക്കിറങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മൈക്രോസോഫ്റ്റും ഓപ്പണ്‍ എഐയും ചേര്‍ന്ന് 'സ്റ്റാര്‍ഗേറ്റ്' എന്നപേരില്‍ ഒരുആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സൂപ്പര്‍ കംപ്യൂട്ടര്‍ നിര്‍മിക്കാന്‍ ഒരുങ്ങുകയാണെന്ന് ദി ഇന്‍ഫര്‍മേഷന്‍വെള്ളിയാഴ്ച റിപ്പോര്‍ട്ട് ചെയ്തു. ചുരുങ്ങിയത് 10,000 കോടി ഡോളറിന്റെ പദ്ധതിയാണിതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു