പ്രൊവിന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി ടാക്‌സ് ഇളവ് 2025 ല്‍ ഒഴിവാക്കുമെന്ന് മാനിറ്റോബ സര്‍ക്കാര്‍ 

By: 600002 On: Mar 30, 2024, 9:18 AM

 


ഓരോ വീടിനും 1,500 പ്രോപ്പര്‍ട്ടി ടാക്‌സ് ക്രെഡിറ്റിന് അനുകൂലമായി നിലവിലുള്ള എജ്യുക്കേഷന്‍ ടാക്‌സ് റിബേറ്റ്‌സ് പാക്കേജ് ഒഴിവാക്കാന്‍ മാനിറ്റോബ സര്‍ക്കാറിന്റെ തീരുമാനം. ചൊവ്വാഴ്ച വാബ് കിന്യൂ സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിക്കാനിരിക്കുകയാണ്. 2025 ല്‍ 50 ശതമാനം പ്രൊവിന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി ടാക്‌സ് റിബേറ്റും 350 ഡോളര്‍ എജ്യുക്കേഷന്‍ ടാക്‌സ് ക്രെഡിറ്റും ഒഴിവാക്കുമെന്ന് ബജറ്റില്‍ ആവശ്യപ്പെടുമെന്ന് സര്‍ക്കാര്‍ വക്താവ് പറഞ്ഞു. ഇതിന് പകരമായി പ്രൊവിന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി ടാക്‌സിന് വിധേയമായ എല്ലാ പ്രോപ്പര്‍ട്ടികള്‍ക്കും 2025 ല്‍ ടാക്‌സുകളില്‍ നിന്നും 1,500 ഡോളര്‍ വരെ ലഭിക്കുമെന്നും വ്യക്തമാക്കി. 

ഉയര്‍ന്ന വാല്യുവേഷനുള്ള റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടികള്‍ അടുത്ത വര്‍ഷം കൂടുതല്‍ പ്രൊവിന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി ടാക്‌സ് അടയ്‌ക്കേണ്ടി വരും. ചൊവ്വാഴ്ച അവതരിപ്പിക്കുന്ന ബജറ്റില്‍ കൃത്യമായി കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്ന് വക്താവ് അറിയിച്ചു. 

അതേസമയം, പ്രോപ്പര്‍ട്ടി ടാക്‌സ് ക്രെഡിറ്റുകളിലെ മാറ്റം ഒരേ ബില്ലില്‍ ബാധകമാകുന്ന മുനിസിപ്പല്‍ പ്രോപ്പര്‍ട്ടി ടാക്‌സിനെ ബാധിക്കില്ല. കൂടുതല്‍ മിതമായ നിരക്കിലുള്ള വീടുകളുള്ള ആളുകള്‍ക്ക് പുതിയ ക്രെഡിറ്റില്‍ നിന്ന് കൂടുതല്‍ പ്രയോജനം ലഭിക്കുമെന്നിരിക്കെ പ്രൊവിന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി ടാക്‌സ് ഇളവുകളിലെ മാറ്റം അറിയിക്കാന്‍ എന്‍ഡിപി സര്‍ക്കാരിന് ബുദ്ധിമുട്ടുണ്ടാകുമെന്ന് മാനിറ്റോബ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ പോള്‍ തോമസ് അഭിപ്രായപ്പെടുന്നു.