ബീസിയില്‍ നിന്നും ആല്‍ബെര്‍ട്ടയിലേക്കുള്ള കുടിയേറ്റം റെക്കോര്‍ഡ് ഉയരത്തില്‍; ജനസംഖ്യയും ഉയരുന്നു 

By: 600002 On: Mar 29, 2024, 12:04 PM

 

 

ബ്രിട്ടീഷ് കൊളംബിയയില്‍ നിന്നും ആല്‍ബെര്‍ട്ടയിലേക്കുള്ള കുടിയേറ്റം റെക്കോര്‍ഡ് നിരക്കിലെത്തിയതായി റിപ്പോര്‍ട്ട്. സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, 2023 ല്‍ 55,107 പേരാണ് ആല്‍ബെര്‍ട്ടയില്‍ എത്തിയത്. ഇതോടെ ഇന്റര്‍പ്രവിശ്യാ കുടിയേറ്റത്തില്‍ ആല്‍ബെര്‍ട്ട ഏറ്റവും വലിയ നേട്ടം കൈവരിച്ചു. 2022 മുതല്‍ ഇന്റര്‍പ്രൊവിന്‍ഷ്യല്‍ കുടിയേറ്റം വര്‍ധിച്ചതോടെ പ്രവിശ്യയില്‍ ജനസംഖ്യയിലും റെക്കോര്‍ഡ് വളര്‍ച്ച റിപ്പോര്‍ട്ട് ചെയ്തു. 

ബീസിയിലേക്കും ആല്‍ബെര്‍ട്ടയിലേക്കുമുള്ള പരസ്പരമുള്ള കുടിയേറ്റത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. എന്നാല്‍ 2023 ല്‍ ബ്രിട്ടീഷ് കൊളംബിയയില്‍ നിന്നുള്ള ആളുകളുടെ കുറവ് ഭൂരിഭാഗവും ആല്‍ബെര്‍ട്ടയിലേക്കുള്ള കുടിയേറ്റം മൂലമായിരുന്നു. 37,650 പേര്‍ ബീസിയില്‍ നിന്നും ആല്‍ബെര്‍ട്ടയിലേക്ക് താമസം മാറ്റിയെന്നാണ് സ്റ്റാറ്റിസ്റ്റിക്‌സ് കാനഡയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. അതേസമയം, ആല്‍ബെര്‍ട്ടയില്‍ നിന്നും 22,400 പേരാണ് ബീസിയിലേക്ക് കുടിയേറിയത്.