ഒക്ടോബര്‍ 1 ന് ഒന്റാരിയോയില്‍ മിനിമം വേതനം വര്‍ധിപ്പിക്കും 

By: 600002 On: Mar 29, 2024, 10:39 AM

 

ഒന്റാരിയോയില്‍ മിനിമം വേതനം ഫാള്‍ സീസണില്‍ 65 സെന്റ് വര്‍ധിപ്പിക്കുമെന്ന് ഫോര്‍ഡ് സര്‍ക്കാര്‍ അറിയിച്ചു. ഒക്ടോബര്‍ 1 മുതല്‍ പ്രവിശ്യയിലെ മിനിമം വേതനം മണിക്കൂറിന് 17.20 ഡോളറായി ഉയരും. നിലവില്‍ 16.55 ഡോളറാണ് പ്രവിശ്യയിലെ മിനിമം വേതനം. കാനഡയില്‍ മിനിമം വേതനം ഉയര്‍ന്ന നിരക്കിലെത്തുന്ന രണ്ടാമത്തെ പ്രവിശ്യയാണ് ഒന്റാരിയോയെന്ന് പ്രസ്താവനയില്‍ സര്‍ക്കാര്‍ അറിയിച്ചു. 

2023 ല്‍ 935,600 തൊഴിലാളികള്‍ മണിക്കൂറില്‍ 17.20 ഡോളറോ അതില്‍ താഴെയോ സാമ്പാദിച്ചിരുന്നു. അവരില്‍ ഭൂരിഭാഗവും റീട്ടെയ്ല്‍, അക്കമഡേഷന്‍, ഫുഡ് സര്‍വീസസ് എന്നിവയിലാണെന്ന് സര്‍ക്കാര്‍ പറയുന്നു.