അദാനിയുടെ കമ്പനിയിൽ വമ്പൻ നിക്ഷേപം നടത്തി റിലയൻസ്

By: 600007 On: Mar 29, 2024, 6:27 AM

 

ദില്ലി: മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് ഗൗതം അദാനിയുടെ മധ്യപ്രദേശിലെ പവർ പ്രോജക്ടിൻ്റെ 26 ശതമാനം ഓഹരികൾ ഏറ്റെടുത്തു. പദ്ധതിയിൽ നിന്ന് 500 മെഗാവാട്ട് വൈദ്യുതി സ്വന്തം ഉപയോഗത്തിനായി സ്വന്തമാക്കുകയാണ് റിലയൻസ് ലക്ഷ്യമിടുന്നത്. അദാനി പവർ ലിമിറ്റഡിൻ്റെ അനുബന്ധ സ്ഥാപനമായ മഹാൻ എനർജൻ ലിമിറ്റഡിൻ്റെ 5 കോടി ഇക്വിറ്റി ഷെയറുകൾ റിലയൻസ് വാങ്ങാമെന്നാണ് കരാർ.

50 കോടി രൂപയുടെ ഇടപാടാണ് നടക്കുന്നത്. 600 മെഗാവാട്ട് ശേഷിയുള്ള എംഇഎല്ലിന്റെ മഹാൻ താപവൈദ്യുത നിലയത്തിൻ്റെ ഒരു യൂണിറ്റും വരാനിരിക്കുന്ന 2,800 മെ​ഗാവാട്ട് ശേഷിയും റിലയൻസിന് ലഭിക്കണമെങ്കിൽ കുറഞ്ഞത് 26 ശതമാനം ഉടമസ്ഥാവകാശം ഉണ്ടായിരിക്കണം. 500 മെഗാവാട്ട് വൈദ്യുതി ദീർഘകാലാടിസ്ഥാനത്തിൽ വാങ്ങുന്നതിനുള്ള പ്രത്യേക കരാറും കോർപ്പറേറ്റ് ഭീമന്മാർ തമ്മിലുണ്ടാകും.