വാടകക്കാരുടെ സംരക്ഷണം ലക്ഷ്യമിട്ട് വരാനിരിക്കുന്ന ഫെഡറല്‍ ബജറ്റ്; സൂചന നല്‍കി ജസ്റ്റിന്‍ ട്രൂഡോ

By: 600002 On: Mar 28, 2024, 2:09 PM

 


കനേഡിയന്‍ റെന്റേഴ്‌സ് ബില്‍ അവതരിപ്പിക്കാന്‍ പദ്ധതിയുമായി ഫെഡറല്‍ സര്‍ക്കാര്‍. പ്രോപ്പര്‍ട്ടികളുടെ റെന്റല്‍ പ്രൈസ് ഹിസ്റ്ററി വാടകക്കാര്‍ക്ക് ഭൂവുടമകള്‍ വെളിപ്പെടുത്തേണ്ടി വരുന്ന സംവിധാനമാണിത്. ഇത് സംബന്ധിച്ച് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ വാന്‍കുവറില്‍ പ്രഖ്യാപനം നടത്തി. വരാനിരിക്കുന്ന ഫെഡറല്‍ ബജറ്റിന്റെ ഭാഗമായ മൂന്ന് പുതിയ നടപടികളില്‍ ഒന്നാണിതെന്ന് അദ്ദേഹം പറഞ്ഞു. പുതിയ ഹൗസിംഗ് എയ്ഡ് ഫണ്ടും ഇതില്‍ ഉള്‍പ്പെടുന്നു. 

ബില്‍ ഓഫ് റൈറ്റ്‌സ് വാടകക്കാരെ ന്യായമായി വിലപേശാന്‍ ശാക്തീകരിക്കാന്‍ ലക്ഷ്യമിടുന്നതാണെന്ന് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു. അതോടൊപ്പം, ട്രൂഡോ പ്രൊവിന്‍ഷ്യല്‍ ലീഗല്‍ എയ്ഡ് സര്‍വീസിനായി 15 മില്യണ്‍ ഫണ്ട് വാഗ്ദാനം ചെയ്തു. അന്യായമായി വര്‍ധിക്കുന്ന റെന്റല്‍ പേയ്‌മെന്റുകള്‍, റിനൊവേഷന്‍, അല്ലെങ്കില്‍ മോശം ഉടമകള്‍ എന്നിവരില്‍ നിന്നും വാടകക്കാരെ സംരക്ഷിക്കുന്നതിനാണിത്.