ഗ്യാസ് ടാക്‌സ്, ഫെഡറല്‍ കാര്‍ബണ്‍ ടാക്‌സ് വര്‍ധനയ്ക്ക് മുന്നോടിയായി ആല്‍ബെര്‍ട്ടയില്‍ ഗ്യാസ് വില കുതിച്ചുയരുന്നു 

By: 600002 On: Mar 28, 2024, 12:20 PM

 

 

പ്രൊവിന്‍ഷ്യല്‍ ഗ്യാസ് ടാക്‌സ് വര്‍ധിക്കുന്നതിന് ഒരാഴ്ച മുമ്പ് ആല്‍ബെര്‍ട്ടയിലെ പല നഗരങ്ങളിലും ഗ്യാസ് വില കുതിച്ചുയരുകയാണെന്ന് റിപ്പോര്‍ട്ട്. എഡ്മന്റണില്‍ ചില ഗ്യാസ് സ്‌റ്റേഷനുകളില്‍ ചൊവ്വാഴ്ച ഗ്യാസ് വില 151.9 ഡോളറായി ഉയര്‍ത്തിയിട്ടുണ്ട്. വടക്കേ അമേരിക്കയിലുടനീളം ഗ്യാസോലിന്‍ ആവശ്യകത വര്‍ധിക്കുന്നതിനാലാണ് പ്രവിശ്യയിലും ഗ്യാസ് വില വര്‍ധിക്കുന്നതെന്നാണ് നിരീക്ഷകര്‍ പറയുന്നത്. കൂടാതെ റിഫൈനറികളുടെ അറ്റകുറ്റപ്പണികളും നടക്കുന്നുണ്ട്. റിഫൈനറികള്‍ സാധാരണയായി സമ്മര്‍ ഡ്രൈവിംഗ് സീസണിന് മുമ്പ് അറ്റകുറ്റപ്പണികള്‍ നടത്തുന്നു. അവര്‍ക്ക് ആവശ്യമായ ഗ്യാസോലിന്‍ ശേഖരിക്കാന്‍ കഴിയുമെന്ന് ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. 

അതിനാല്‍ ഫെബ്രുവരിയില്‍ നേരിയ തോതില്‍ വര്‍ധിക്കുന്ന ഗ്യാസ് വില ഏപ്രില്‍, മെയ് മാസങ്ങളിലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. 

ഗ്യാസ് സ്റ്റേഷനുകള്‍ ഗ്യാസോലിനായി നല്‍കുന്ന പണവും വ്യത്യാസപ്പെട്ടേക്കാം. ഒരു സ്റ്റേഷന്‍ ഏത് ദിവസം വാങ്ങുന്നു എന്നതിനെ ആശ്രയിച്ച് ഇന്ധനത്തിന്റെ മൊത്തവില ഉയരും. സാധാരണയായി സ്റ്റേഷനുകള്‍ ഓരോ രണ്ടോ മൂന്നോ ദിവസം കൂടുമ്പോള്‍ വാങ്ങും. റൂറല്‍ സ്‌റ്റേഷനുകള്‍ ഓരോ അഞ്ച് ദിവസമോ അതില്‍ കൂടുതലോ ആയിരിക്കും വാങ്ങുക. അതിനാല്‍ മൊത്തവില ലിറ്ററിന് അഞ്ചോ ഏഴോ സെന്റോ അതില്‍സ കൂടുതലോ ഉയര്‍ന്നേക്കാം. 

ഏപ്രില്‍ 1 മുതലാണ് ഫ്യുവല്‍ ടാക്‌സ് ആല്‍ബെര്‍ട്ട സര്‍ക്കാര്‍ നാല് സെന്റ് വര്‍ധിപ്പിക്കുന്നത്. ഇതോടെ മൊത്തം നികുതി ലിറ്ററിന് 13 സെന്റായി ഉയരും.