അർജൻ്റീന: വരും മാസങ്ങളിൽ 70,000 സർക്കാർ ജീവനക്കാരെ പിരിച്ചുവിടാൻ പദ്ധതിയിട്ട് അർജൻ്റീനിയൻ പ്രസിഡൻ്റ് ഹാവിയർ മിലി. ഈ വർഷം എന്തുവിലകൊടുത്തും ഒരു സാമ്പത്തിക സന്തുലിതാവസ്ഥയിലെത്താനുള്ള അദ്ദേഹത്തിൻ്റെ തന്ത്രത്തിൻ്റെ ഭാഗമാണിത് എന്നാണ് റിപ്പോർട്ട്. ജോലി വെട്ടിക്കുറയ്ക്കലുകൾ മാത്രമല്ല പൊതുപ്രവർത്തനങ്ങൾ മരവിപ്പിച്ചുവെന്നും പ്രവിശ്യാ ഗവൺമെൻ്റുകൾക്കുള്ള ചില ധനസഹായം വെട്ടിക്കുറച്ചുവെന്നും 200,000-ത്തിലധികം സാമൂഹിക ക്ഷേമ പദ്ധതികൾ അവസാനിപ്പിച്ചുവെന്നും കഴിഞ്ഞ ദിവസം മിലി വ്യക്തമാക്കിയിരുന്നു.