സ്വവര്‍ഗ വിവാഹങ്ങള്‍ നിയമ വിധേയമാക്കി തായ്‌ലൻഡ്

By: 600007 On: Mar 28, 2024, 4:22 AM

 

ബാങ്കോക്ക്: സ്വവർഗ വിവാഹങ്ങള്‍ നിയമ വിധേയമാക്കി തായ്‌ലൻഡ്. ബുധനാഴ്ച്ച പാർലമെന്റില്‍ വിവാഹ സമത്വ ബില്‍ പാസാക്കിയതോടെയാണ് പുതു ചരിത്രം പിറന്നത്.സ്വവർഗ വിവാഹങ്ങളെ നിയമവിധേയമാക്കുന്ന ഏഷ്യയിലെ മൂന്നാമത്തെ രാജ്യമാണ് തായ്‌ലൻഡ്. നിലവില്‍ ഏഷ്യയില്‍ നേപ്പാളും തായ്‍വാനുമാണ് സ്വവർഗ വിവാഹങ്ങള്‍ നിയമ വിധേയമാക്കിയ രാജ്യങ്ങള്‍.

തായ്‍ലൻഡില്‍ ബില്‍ നിയമമായി മാറാൻ സെനറ്റിന്റെ അംഗീകാരവും രാജാവിന്റെ അനുമതിയും വേണം. ഭരണ പ്രതിപക്ഷ കക്ഷികള്‍ ഒരുമിച്ച്‌ നിന്നാണ് ബില്‍ പാസ്സാക്കിയെടുത്തത്. 415 പാർലമെന്റ് അംഗങ്ങളില്‍ 400 പേരും ബില്ലിനെ പിന്തുണച്ച്‌ വോട്ട് ചെയ്തു. 10 പേർ മാത്രം എതിർത്ത് വോട്ട് ചെയ്തു.