ഒന്റാരിയോയുടെ ചരിത്രത്തില്‍ ആദ്യമായി ഏറ്റവും വലിയ സ്‌പെന്‍ഡിംഗ് ബജറ്റ് അവതരിപ്പിച്ച് ഫോര്‍ഡ് സര്‍ക്കാര്‍ 

By: 600002 On: Mar 27, 2024, 1:53 PM

 


ഒന്റാരിയോയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സ്‌പെന്‍ഡിംഗ് ബജറ്റ് അവതരിപ്പിച്ച് ഫോര്‍ഡ് ഗവണ്‍മെന്റ്. 214.5 ബില്യണ്‍ ഡോളറിന്റെ സ്‌പെന്‍ഡിംഗ് ബജറ്റാണ് അവതരിപ്പിച്ചത്. ദേശീയ വെല്ലുവിളികള്‍ പരിഗണിക്കാതെ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ എന്തിനും തയാറാണെന്ന് പൊതുജനങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതാണ് ബജറ്റെന്ന് സാമ്പത്തിക മന്ത്രി പീറ്റര്‍ ബെത്‌ലെന്‍ഫാല്‍വി ബജറ്റ് അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു. 

ബജറ്റില്‍ വെട്ടിക്കുറവ് ഇല്ലെങ്കിലും ചില സെക്ടര്‍ സ്‌പെന്‍ഡിംഗ് പണപ്പെരുപ്പ നിരക്കിനേക്കാള്‍ താഴെയാണ്. നികുതി വര്‍ധനയോ നികുതി ഇളവുകളോ ഇല്ല. ഹെല്‍ത്ത്‌കെയര്‍ സ്‌പെന്‍ഡിംഗ് 1.3 ശതമാനം മാത്രം വളരുമെന്ന് പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും അടിസ്ഥാന സൗകര്യങ്ങള്‍ക്കും ഹൈവേകള്‍ക്കും വലിയ തുക നീക്കിവെച്ചിട്ടുണ്ട്. ടൊറന്റോയുടേത് ഉള്‍പ്പെടെ നാല് പുതിയ പോലീസ് ഹെലികോപ്റ്ററുകള്‍ക്കുള്ള പണവും ബജറ്റില്‍ ഉള്‍പ്പെടുന്നു. 

അതേസമയം, ലിബറല്‍ ലീഡര്‍ ബോണി ക്രോംബി ബജറ്റിനെ അപഹസിച്ച് രംഗത്തെത്തി. ''a do-nothing budget'' എന്ന് പറഞ്ഞാണ് ക്രോംബി ഫോര്‍ഡ് സര്‍ക്കാരിന്റെ ബജറ്റിനെ തള്ളിപ്പറഞ്ഞത്. 

ഒന്റാരിയോ ബജറ്റിലെ വിശദമായ വിവരങ്ങള്‍ക്കായി  https://budget.ontario.ca/2024/index.html   സന്ദര്‍ശിക്കുക.