സെപ്തംബര്‍ മുതല്‍ ന്യൂബ്രണ്‍സ്‌വിക്കിലെ കിന്റര്‍ഗാര്‍ട്ടണ്‍ മുതല്‍ ഗ്രേഡ് 2 വരെയുള്ള ക്ലാസുകളില്‍ പഠന സമയം ഒരു മണിക്കൂര്‍ നീട്ടുന്നതായി സര്‍ക്കാര്‍ അറിയിച്ചു. ഡെപ്യൂട്ടി എജ്യുക്കേഷന്‍ മിനിസ്റ്റര്‍ റയാന്‍ ഡൊനാഗി ഡിസ്ട്രിക്റ്റുകള്‍ക്ക് അയച്ച കത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഇന്‍സ്ട്രക്ഷണല്‍ ടൈം വര്‍ധിപ്പിക്കുന്നത് 3 മുതല്‍ 8 വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികളുടെ അതേ ഡിസ്മിസല്‍ ടൈമിലേക്ക് ചെറിയ വിദ്യാര്‍ത്ഥികളെയും എത്തിക്കുമെന്ന് അദ്ദേഹം പറയുന്നു.
ഈ പ്രായക്കാര്‍ക്കായി ഒരു മണിക്കൂര്‍ അധിക പഠന സമയം ചേര്‍ക്കുന്നത് വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങളും താല്‍പ്പര്യങ്ങളും നിറവേറ്റുന്നതിന് കൂടുതല്‍ സഹായിക്കുമെന്നും അവരുടെ പഠനം ആഴത്തിലാക്കാനും ഏകീകരിക്കാനും കൂടുതല്‍ സമയം അനുവദിക്കുമെന്നും എജ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് പറഞ്ഞു. എല്ലാ ദിവസവും അര്‍ത്ഥവത്തായതും പ്രതിഫലദായകവുമായ പഠനാനുഭവങ്ങളില്‍ ഏര്‍പ്പെടാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം ലഭിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.