കാല്‍ഗറി ഫ്‌ളെയിംസ് ടീമിനായി ജഴ്‌സി രൂപകല്‍പ്പന ചെയ്ത് കനേഡിയന്‍ പഞ്ചാബി ഡിസൈനര്‍ 

By: 600002 On: Mar 27, 2024, 12:15 PM

 


കാല്‍ഗറിയിലെ ഐസ്‌ഹോക്കി ടീമിന്റെ ജഴ്‌സി രൂപകല്‍പ്പന ചെയ്ത് കനേഡിയന്‍ പഞ്ചാബി ഡിസൈനര്‍. കാല്‍ഗറി ഫ്‌ളെയിംസ് ടീമിനായി സോയ് ഹര്‍വീന്‍ കൗര്‍ സിഹോട്ട എന്ന കലാകാരിയാണ് ലോഗോ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. LA കിംഗ്‌സിനെതിരെ ഈ ശനിയാഴ്ച നടക്കാനിരിക്കുന്ന ടീമിന്റെ ആദ്യ സൗത്ത് ഏഷ്യന്‍ സെലിബ്രേഷന്‍ നൈറ്റ് മാച്ചിനുള്ള ജേഴ്‌സിയുടെ ലോഗോയാണ് സിഹോട്ട രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 

ഈ മാസം ആദ്യം ഫ്‌ളെയിംസ് ലോഗോ വെളിപ്പെടുത്തി. ദക്ഷിണേഷ്യന്‍ സംസ്‌കാരത്തില്‍ നിന്നുള്ള പാറ്റേണുകളും ചിഹ്നങ്ങളും ഉപയോഗിച്ച് നവീകരിച്ചാണ് ഫ്‌ളെയിംസ് ലോഗോ ഡിസൈന്‍ ചെയ്തിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സിഹോട്ടയുടെ ജേഴ്‌സിയിലെ ഫസ്റ്റ്‌ലുക്ക് ഫ്‌ളെയിംസ് ഷെയര്‍ ചെയ്തു. 

ഈ മാസം പ്രവിശ്യയില്‍ നടക്കുന്ന രണ്ടാമത്തെ ദക്ഷിണേഷ്യന്‍ സെലിബ്രേഷന്‍ ഗെയിമാണിത്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍,വാംഅപ്പ് സമയത്ത് ഈ ജഴ്‌സികള്‍ ഐസില്‍ ധരിക്കാന്‍ ഫ്‌ളെയിംസ് കളിക്കാരെ അനുവദിക്കില്ല. കഴിഞ്ഞ സീസണില്‍ പ്രൈഡ് തീം ജേഴ്സി ധരിക്കാന്‍ ലീഗിലുടനീളം ഒന്നിലധികം കളിക്കാര്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് എല്ലാ തരത്തിലുമുള്ള സ്പെഷ്യാലിറ്റി ജേഴ്സികള്‍ നിരോധിച്ചതായി സീസണ്‍ ആരംഭിക്കുന്നതിന് മുമ്പ് ലീഗ് പ്രഖ്യാപിച്ചിരുന്നു. ഇത് ഏറെ വിവാദങ്ങള്‍ക്കും ഇടയാക്കിയിട്ടുണ്ട്.