തിരുവനന്തപുരം: റഷ്യയിലെ യുദ്ധഭൂമിയില്‍ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ച് കേന്ദ്രസർക്കാർ.അഞ്ചുതെങ്ങ് സ്വദേശി പ്രിൻസ്, പൊഴിയൂർ സ്വദേശി ഡേവിഡ് എന്നിവരെ മോസേകോയിലെ ഇന്ത്യൻ എംബസിയിലേക്ക് മാറ്റി. പാസ്‌പോർട്ട് നഷ്ടപ്പെട്ട ഇരുവർക്കും കേന്ദ്രസർക്കാർ യാത്രാരേഖകള്‍ നല്‍കി. വിനീതിനെയും ടിനുവിനെയും തിരിച്ചെത്തിക്കാനുള്ള ശ്രമവും പുരോഗമിക്കുകയാണ്.
പ്രിൻസിനെയും ഡേവിഡിനെയും ഇന്ത്യൻ എംബസിയില്‍ എത്തിച്ചതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ സ്ഥിരീകരിച്ചു. മറ്റുള്ളവരുടെ കാര്യത്തില്‍ ഔദ്യോഗിക മാർഗ്ഗങ്ങളിലൂടെയുള്ള ശ്രമം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.