അഭിനയിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ഇതാ സുവര്‍ണാവസരം; കാല്‍ഗറിയില്‍ അഭിനേതാക്കളെ തേടി നെറ്റ്ഫ്‌ളിക്‌സ് 

By: 600002 On: Mar 27, 2024, 9:23 AM

 


ടെലിവിഷന്‍ പ്രോഗ്രാമുകളില്‍ പ്രത്യക്ഷപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവരുടെ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ അവസരമൊരുക്കുകയാണ് നെറ്റ്ഫ്‌ളിക്‌സ്. പ്രശസ്ത താരങ്ങളായ ഗില്ലിയന്‍ ആന്‍ഡേഴ്‌സണ്‍, ലെന ഹെഡേ എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്ന പുതിയ സീരീസിനായി ഓപ്പണ്‍ കാസ്റ്റിംഗ് കോള്‍ നടത്തുകയാണ് നെറ്റ്ഫ്‌ളിക്‌സ്. സണ്‍സ് ഓഫ് അനാര്‍ക്കി ഫെയിം കുര്‍ട്ട് സട്ടര്‍ എഴുതിയ ദ അബാന്‍ഡണ്‍സ് എന്ന പരമ്പരയിലേക്കാണ് അഭിനേതാക്കളെ തേടുന്നത്. കീപ്പ് ആല്‍ബെര്‍ട്ട റോളിംഗ് ( Keep Alberta Rolling)  ആണ് സോഷ്യല്‍മീഡിയയില്‍  ഓപ്പണ്‍ കാസ്റ്റിംഗ് കോള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. 1850 കളിലെ കഥയാണ് സീരീസ് എന്ന് പോസ്റ്റില്‍ വിവരിക്കുന്നു. മെയ് 14 മുതല്‍ ഒക്ടോബര്‍ 17 വരെയാണ് പരമ്പരയുടെ ചിത്രീകരണം നടക്കുക. 

എട്ട് വയസ്സിനും എണ്‍പത് വയസ്സിനും ഇടയില്‍ പ്രായമുള്ള വിവിധ വംശങ്ങളില്‍ പെടുന്ന പുരുഷന്മാരെയും സ്ത്രീകളെയുമാണ് തേടുന്നത്. ഏപ്രില്‍ 6 ശനിയാഴ്ച രാവിലെ 10 മണി മുതല്‍ വൈകിട്ട് 6 മണി വരെ 2120 16 അവന്യുവിലെ ഡബിള്‍ ട്രീ ഹോട്ടലിലെ കാസ്‌കേഡ് റൂമിലാണ് കാസ്റ്റിംഗ് കോള്‍ നടക്കുന്നത്. കാസ്റ്റിംഗ് കോളില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ നിലവിലെ ഫോട്ടോയും കോണ്‍ടാക്റ്റ് ഇന്‍ഫര്‍മേഷനും abandons.extras@gmail.com എന്ന മെയിലില്‍ അയക്കാന്‍ നിര്‍ദ്ദേശിച്ചു.