സ്വതന്ത്ര വ്യാപാര കരാറിലേര്‍പ്പെട്ട് ന്യൂസിലാൻഡും യൂറോപ്യൻ യൂണിയനും

By: 600007 On: Mar 27, 2024, 5:15 AM

യൂറോപ്യൻ യൂണിയനുമായി സ്വതന്ത്ര വ്യാപാര കരാറില്‍ ഏർപ്പെട്ട് ന്യൂസിലാൻഡ്. കരാർ മെയ് 1 മുതലാണ് പ്രാബല്യത്തില്‍ വരുന്നത്.രാജ്യത്തെ പാർലമെന്റ് കരാർ അംഗീകരിച്ചതായി ന്യൂസിലാൻഡ് വാണിജ്യകൃഷി മന്ത്രി അറിയിച്ചു. വെല്ലിംഗ്ടണും ബ്രസല്‍സും 2023 ജൂലൈയില്‍ കരാർ ഒപ്പിട്ടു. യൂറോപ്യൻ പാർലമെന്റ് നവംബറില്‍ ഇത് അംഗീകരിക്കുകയും ചെയ്തു.

ബീഫ്,ലാമ്ബ്,ബട്ടർ,ചീസ് വ്യവസായത്തിന് കരാർ ഗുണകരമാകുമെന്ന് ന്യൂസിലാൻഡ് പ്രതീക്ഷിക്കുന്നു. അതോടൊപ്പം കിവി പഴം പോലെയുള്ള മറ്റ് കയറ്റുമതികളുടെ താരിഫ് നീക്കം ചെയ്യുന്നു.
വസ്ത്രങ്ങള്‍,കെമിക്കലുകള്‍,ഫാർമസ്യൂട്ടിക്കല്‍സ്,കാറുകള്‍,വൈൻ,മിഠായികള്‍ എന്നിവയുള്‍പ്പെടെയുള്ള കയറ്റുമതിയുടെ തീരുവകള്‍ യൂറോപ്യൻ യൂണിയൻ എടുത്തുകളയും.

ന്യൂസിലാൻഡിന്റെ ഏറ്റവും വലിയ വ്യാപാരപങ്കാളികളില്‍ നാലാമതാണ് ഇയു. 2022 ല്‍ ചരക്ക് സേവന മേഖലയില്‍ 20.2 ബില്യണ്‍ ന്യൂസിലാൻഡ് ഡോളറിന്റെ വ്യാപാരമാണ് നടന്നത്.