എഐ വിദഗ്ധരെ ലക്ഷ്യമിട്ട് മെറ്റ; സക്കര്‍ബര്‍ഗ് നേരിട്ട് സന്ദേശമയക്കും 

By: 600002 On: Mar 26, 2024, 2:28 PM

 


എഐ വിപണിയില്‍ മത്സരിക്കാന്‍ തങ്ങളുടെ വിഭവശേഷി ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ് മെറ്റയെ പോലുള്ള വന്‍കിട കമ്പനികള്‍. എതിരാളിയായ ഗൂഗിളില്‍ നിന്ന് എഐ വിദഗ്ധരെ തങ്ങളുടെ കമ്പനിയിലെത്തിക്കാന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് തന്നെ നേരിട്ട് ഇറങ്ങിയതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഗൂഗിളിന്റെ എഐ വിഭാഗമായ ഡീപ്പ് മൈന്റില്‍ നിന്നുള്ള എഞ്ചിനിയര്‍മാരെയാണ് മെറ്റ ലക്ഷ്യമിടുന്നത്. ഇവരില്‍ പലരെയും സക്കര്‍ബര്‍ഗ് തന്നെ ഇമെയില്‍ വഴി ബന്ധപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. 

എഐയ്ക്ക് മെറ്റ എത്രത്തോളം പ്രാധാന്യം നല്‍കുന്നു എന്ന് വ്യക്തമാക്കിയുള്ള ഇമെയില്‍ സന്ദേശത്തില്‍ എഐ വിദഗ്ധരുടെ സഹകരണം പ്രതീക്ഷിക്കുന്നതായി സക്കര്‍ബര്‍ഗ് പറഞ്ഞുവെന്നും ഒരു ഡീപ്പ് മെന്റ് എഞ്ചിനിയറെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.