ചത്തുപോയ വളര്‍ത്തുപൂച്ചയെ 50,000 ഡോളര്‍ നല്‍കി ക്ലോണ്‍ ചെയ്ത് രണ്ട് പൂച്ചക്കുട്ടികളെ സ്വന്തമാക്കി കെലോന സ്വദേശിനി  

By: 600002 On: Mar 26, 2024, 2:08 PM

 

 

തന്റെ ഓമനയായ വളര്‍ത്തുപൂച്ചയെ ക്ലോണ്‍ ചെയ്ത് രണ്ട് സുന്ദരന്മാരായ പൂച്ചക്കുട്ടികളെ സ്വന്തമാക്കിയിരിക്കുകയാണ് ക്രിസ് സ്റ്റുവര്‍ട്ട് എന്ന കെലോന സ്വദേശിനി. രണ്ട് വര്‍ഷം മുമ്പാണ് സ്റ്റുവാര്‍ട്ടിന്റെ പ്രിയപ്പെട്ട റാഗ്‌ഡോള്‍ പൂച്ച 'ബിയര്‍' കാര്‍ ഇടിച്ച് ചത്തത്. ബിയറിനെ ക്ലോണ്‍ ചെയ്യണമെന്ന് തനിക്ക് ആഗ്രഹമുണ്ടായിരുന്നു. കാരണം ഏകദേശം നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്റെ നായകളിലൊന്നിനെ ക്ലോണ്‍ ചെയ്യാന്‍ ശ്രമിച്ചിരുന്നുവെന്ന് സ്റ്റുവാര്‍ട്ട് പറയുന്നു. അതിനാല്‍ ബിയറിന്റെ സെല്‍ സാമ്പിളുകള്‍ ടെക്‌സാസിലെ വയാജനിലേക്ക് അയക്കാനും ലക്ഷ്യമിട്ടിരുന്നു. പൂച്ചകളെയും നായകളെയും ക്ലോണ്‍ ചെയ്യുന്ന അമേരിക്കന്‍ കമ്പനിയാണ് വയാജന്‍. ക്ലോണ്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന വളര്‍ത്തുമൃഗങ്ങളില്‍ നിന്ന് കോശങ്ങള്‍ എടുത്താണ് ക്ലോണിംഗ് നടത്തുന്നത്. 

കഴിഞ്ഞ നവംബറില്‍ ക്ലോണിംഗ് നടത്തി ജനുവരി 10 നാണ് തനിക്ക് ബിയറിനെ പോലെയിരിക്കുന്ന രണ്ട് പൂച്ചക്കുട്ടികളെ ലഭിച്ചതെന്ന് സ്റ്റുവര്‍ട്ട് പറയുന്നു. ക്ലോണിംഗിനായി ഏകദേശം 50,000 ഡോളര്‍ തനിക്ക് ചെലവായതായി സ്റ്റുവര്‍ട്ട് പറയുന്നു. വളര്‍ത്തുമൃഗങ്ങളെ അത്യധികം സ്‌നേഹിക്കുന്നവര്‍ക്ക് ക്ലോണിംഗ് തെരഞ്ഞെടുക്കാം, പക്ഷേ അതിനായി പണം കുറച്ചുകൂടുതല്‍ ചെലവാകുമെന്ന് സ്റ്റുവര്‍ട്ട് പറയുന്നു.