ഗ്യാസ് ടാക്‌സ് കട്ട് ഈ വര്‍ഷം അവസാനം വരെ നീട്ടുന്നതായി ഒന്റാരിയോ സര്‍ക്കാര്‍ 

By: 600002 On: Mar 26, 2024, 12:30 PM

 

 


പ്രവിശ്യയിലെ ഗ്യാസ്, ഫ്യുവല്‍ ടാക്‌സ് റേറ്റ് കട്ട് ഈ വര്‍ഷം അവസാനം വരെ നീട്ടുന്നതായി ഒന്റാരിയോ സര്‍ക്കാര്‍ അറിയിച്ചു. ജൂണ്‍ 30 നാണ് കാലാവധി പ്രഖ്യാപിച്ചിരുന്നത്. ഗ്യാസോലിന്‍ ടാക്‌സ് ലിറ്ററിന് 5.7 സെന്റും ഫ്യുവല്‍ ടാക്‌സ് ലിറ്ററിന് 5.3 സെന്റുമാണ് വെട്ടിക്കുറച്ചിരിക്കുന്നത്. ഡിസംബര്‍ 31 വരെ ഈ നിരക്ക് നിലനില്‍ക്കുമെന്ന് തിങ്കളാഴ്ച പ്രീമിയര്‍ ഡഗ് ഫോര്‍ഡ് പ്രഖ്യാപിച്ചു. 

2022 ല്‍ ആദ്യമായി വെട്ടിക്കുറയ്ക്കല്‍ പ്രഖ്യാപിച്ചതിന് ശേഷം കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടെ ഒന്റാരിയോയിലെ കുടുംബങ്ങള്‍ക്ക് ശരാശരി 320 ഡോളര്‍ ലാഭിക്കാന്‍ കഴിഞ്ഞതായി സര്‍ക്കാര്‍ പറയുന്നു. ഗ്രീന്‍ ഹൗസ് ഗ്യാസ് 
എമിഷന് സ്വന്തമായി ലെവി ഇല്ലാത്ത പ്രവിശ്യകളില്‍ ഗ്യാസോലിന്‍ നികുതി ചുമത്തുന്ന ഫെഡറല്‍ കാര്‍ബണ്‍ ടാക്‌സിനൊപ്പം പണപ്പെരുപ്പത്തെ ചെറുക്കുന്നതിനുള്ള ഒരു മാര്‍ഗമായാണ് വെട്ടിക്കുറവ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.