ബൈലോ ലംഘിച്ചു:'റീകോള്‍ ഗോണ്ടെക്' സൈന്‍ ബോര്‍ഡുകള്‍ നീക്കം ചെയ്ത് കാല്‍ഗറി സിറ്റി 

By: 600002 On: Mar 26, 2024, 10:01 AM

 

 

ബൈലോ ലംഘിച്ചുവെന്ന കാരണത്താല്‍ കാല്‍ഗറി മേയറെ സ്ഥാനത്ത് നിന്നും നീക്കണമെന്നാവശ്യപ്പെട്ടുള്ള സൈന്‍ ബോര്‍ഡുകള്‍ അധികൃതര്‍ നീക്കം ചെയ്ത് തുടങ്ങി. റോഡരികിലെ താല്‍ക്കാലിക അടയാളങ്ങള്‍ നിയന്ത്രിക്കുന്ന ടെംപററി  സൈന്‍സ് ഓണ്‍ ഹെവേയ്‌സ് ബൈലോ 29M97 ലംഘിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നഗരത്തില്‍ സ്ഥാപിച്ച 'റീകോള്‍ ഗോണ്ടെക്' സൈന്‍ ബോര്‍ഡുകള്‍ നീക്കം ചെയ്യുന്നതെന്ന് കാല്‍ഗറി സിറ്റി പ്രസ്താവനയില്‍ അറിയിച്ചു. 

സൈന്‍ബോര്‍ഡുകള്‍ സ്ഥാപിക്കുന്ന സ്ഥലം, വലുപ്പം എന്നിവ സംബന്ധിച്ച് നിയമം പാലിക്കാത്തതിന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പ്രോജക്ട് YYC  സ്ഥാപിച്ച സൈന്‍ബോര്‍ഡുകളാണ് നീക്കം ചെയ്യുന്നതെന്ന് പ്രസ്താവനയില്‍ വ്യക്തമാക്കി. 

മേയര്‍ ജ്യോതി ഗോണ്ടെക്കിന്റെ സേവനങ്ങളില്‍ അതൃപ്തനായ വ്യവസായി ലാന്‍ഡണ്‍ ജോണ്‍സ്റ്റണ്‍ ആണ് ഫെബ്രുവരിയില്‍ റീകോള്‍ മേയര്‍ എന്ന പെറ്റീഷന്‍ ആരംഭിച്ചത്. നിവേദനത്തില്‍ ഏപ്രിന്‍ 4 വരെ 514,000 ഒപ്പുകള്‍ ശേഖരിക്കാനുണ്ട്. ഇത് കാല്‍ഗറിയിലെ മൊത്തം ജനസംഖ്യയുടെ 40 ശതമാനമാണ്.