സ്വന്തം ഗോൾഫ് ക്ലബിന്റെ രണ്ട് സ്വർണമെഡലുകൾ സ്വന്തമാക്കി ട്രംപ്

By: 600007 On: Mar 26, 2024, 7:46 AM

 

 

വാഷിങ്ടൺ: സ്വന്തം ​ഗോൾഫ് ക്ലബിന്റെ പുരസ്കാരം നേടി റിപ്പബ്ലിക്കൻ നേതാവും മുൻ യുഎസ് പ്രസിഡന്റുമായ ഡോണൾഡ് ട്രംപ്. സ്വന്തം ഗോൾഫ് ക്ലബായ ട്രംപ് ഇന്റർനാഷണൽ ​ഗോൾഫ് മികച്ച താരങ്ങൾക്ക് നൽകുന്ന രണ്ട് സ്വർണ മെഡലുകളാണ് ട്രംപ് നേ‌‌ടിയത്. പുരസ്കാര നേട്ടത്തിന് പിന്നാലെ പരിഹാസവുമായി ജോ ബൈഡൻ രം​ഗത്തെത്തി. ക്ലബ് ചാമ്പ്യൻഷിപ്പ് ട്രോഫിയും സീനിയർ ക്ലബ് ചാമ്പ്യൻഷിപ്പ് ട്രോഫിയുമാണ് ട്രംപിന് ലഭിച്ചത്. സോഷ്യൽമീഡിയയിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.

പിന്നാലെ, ട്രംപിൻ്റെ പോസ്റ്റിൻ്റെ സ്‌ക്രീൻഷോട്ട് എക്‌സിൽ പങ്കിട്ടുകൊണ്ട് ജോ ബൈഡൻ രം​ഗത്തെത്തി. സർക്കാസ്റ്റിക്കായി ട്രംപിന് അഭിനന്ദനങ്ങൾ നേർന്നാണ് ബൈഡൻ പ്രതികരിച്ചത്. തെരഞ്ഞെടുപ്പിൽ ബൈഡന്റെ എതിരാളിയായിരിക്കും ട്രംപ്. 2020ൽ അന്നത്തെ അമേരിക്കൻ പ്രസിഡൻ്റായിരുന്ന ട്രംപിനെ ബൈഡൻ പരാജയപ്പെടുത്തിയിരുന്നു. 1892 ന് ശേഷമാണ് നിലവിലെയും മുൻ പ്രസിഡൻ്റും മുഖാമുഖം വരുന്നത് എന്ന പ്രത്യേകതയുമുണ്ട്.