സുരക്ഷാ പരിശോധന: ഡൊമിനിക്കന്‍ റിപ്പബ്ലിക്ക് എയര്‍പോര്‍ട്ടില്‍ ഒന്റാരിയോ സ്വദേശിനി അര്‍ധ നഗ്നയാക്കപ്പെട്ടു

By: 600002 On: Mar 25, 2024, 7:33 AM

 


ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലെ എയര്‍പോര്‍ട്ടില്‍ വെച്ച് സുരക്ഷാ പരിശോധനയുടെ ഭാഗമായി  തനിക്കുണ്ടായ ദുരനുഭവം പങ്കുവയ്ക്കുകയാണ് ഒന്റാരിയോയിലെ ബര്‍ലിംഗ്ടണ്‍ സ്വദേശിനി. ഈ മാസം ആദ്യം പൂന്റ കാനയിലെ എയര്‍പോര്‍ട്ട് സെക്യൂരിറ്റി ലൈനിലൂടെ അര്‍ധനഗ്നയായി നടക്കാന്‍ താന്‍ നിര്‍ബന്ധിതയായെന്ന് യുവതി പറയുന്നു. നതാഷ മാര്‍ക്വെസ് എന്ന 23 കാരിയാണ് അപമാനിക്കപ്പെട്ടത്. ടൊറന്റോയില്‍ നിന്നും മാര്‍ച്ച് 1 ന് മാര്‍ക്വേസ് സുഹൃത്തിനൊപ്പം ഒരാഴ്ചത്തെ അവധിക്കാലം ആഘോഷിക്കാനെത്തിയതായിരുന്നു. തിരിച്ചുവരാനായി പൂന്റ കാന വിമാനത്താവളത്തില്‍ എത്തിയ ഇവര്‍ ലഗേജുകള്‍ വെച്ച് സെക്യൂരിറ്റി സ്‌ക്രീനിംഗ് ലൈനിലേക്ക് പോയി. 

അവിടെയുണ്ടായിരുന്ന പുരുഷനായ സെക്യൂരിറ്റി ഓഫീസര്‍ തന്റെ സ്വെറ്റര്‍ അഴിച്ചുമാറ്റാന്‍ മുന്നിലെ ലൈനിലുണ്ടായിരുന്ന സ്ത്രീയോട് ആവശ്യപ്പെട്ടു. എന്നാല്‍ താന്‍ അതിനെ അതിര്‍ത്തു. പക്ഷേ ഓഫീസര്‍ നിര്‍ബന്ധിപ്പിച്ച് അഴിപ്പിച്ചതായി മാര്‍ക്വേസ് പറഞ്ഞു. ഓഫീസര്‍ അത്‌ലറ്റിക് ഹൂഡി നിക്കം ചെയ്യാന്‍ സ്പാനിഷ് ഭാഷയില്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ താന്‍ പൂര്‍ണമായും അപമാനിതയായെന്ന് മാര്‍ക്വേസ് പറഞ്ഞു. അര്‍ധ നഗ്നയാക്കിയ ശേഷം മെറ്റല്‍ ഡിറ്റക്ടറിലൂടെ അപമാനിതയായി നടക്കേണ്ടി വന്നതായി ഞെട്ടലോടെ മാര്‍ക്വേസ് പറയുന്നു. 

ടൊറന്റോയില്‍ മടങ്ങിയെത്തിന് ശേഷം സണ്‍വിംഗിനെ തനിക്കുണ്ടായ ദുരനുഭവം സംബന്ധിച്ച് വിവരം അറിയിച്ചു. വിവരമറിഞ്ഞ ട്രാവല്‍ കമ്പനി തന്നോട് ക്ഷമാപണം നടത്തിയതായി മാര്‍ക്വേസ് പറഞ്ഞു. 

അതേസമയം, ഈ കേസ് പൂന്റ കാന വിമാനത്താവളത്തിന്റെ അധികാരപരിധിയില്‍ അല്ലെന്ന് വക്താവ് ഫ്രാന്‍സിന ഹെറാസ്‌മെ പ്രതികരിച്ചു. നാഷണല്‍ ഡ്രഗ് കണ്‍ട്രോള്‍ ഡയറക്ഷനിലേക്കും സ്‌പെഷ്യലൈസ്ഡ് എയര്‍പോര്‍ട്ട സെക്യൂരിറ്റി കോര്‍പ്‌സിനും സംഭവത്തില്‍ അന്വേഷണം കൈമാറിയിട്ടുണ്ടെന്നും പ്രസ്താവനയില്‍ അറിയിച്ചു.