കാനഡയിലുടനീളമുള്ള 157 കണ്‍വീനിയന്‍സ് സ്‌റ്റോറുകളും ഗ്യാസ് സ്‌റ്റേഷന്‍ ആസ്തികളും വില്‍ക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചതായി പാര്‍ക്ക്‌ലാന്‍ഡ് കോര്‍പ്പറേഷന്‍. ആറ് പ്രവിശ്യകളിലുടനീളമുള്ള ഷെവ്‌റോണ്‍, അള്‍ട്രാമര്‍, പയനിയര്‍, ഫാസ്ഗ്യാസ് തുടങ്ങിയ ബ്രാന്‍ഡുകള്‍ ഉള്‍പ്പെടുന്ന സൈറ്റുകള്‍ വില്‍ക്കുന്നതിനുള്ള മാര്‍ക്കറ്റിംഗ് പ്രോസസാണ് ആരംഭിച്ചിരിക്കുന്നത്. ചിലയിടത്ത് സൈറ്റ് വാങ്ങിക്കുന്നവര്‍ക്ക് ജനപ്രിയ കണ്‍വീനിയന്‍സ് സ്റ്റോര്‍ ബാനറായ ഓണ്‍ ദി റണ്ണിന് കീഴില്‍ പ്രവര്‍ത്തിക്കാന്‍ അവസരമുണ്ടെന്ന് പാര്‍ക്ക്‌ലാന്‍ഡ് അറിയിച്ചു. ഭൂരിഭാഗം സ്റ്റേഷനുകളും ക്യുബെക്കിലും ഒന്റാരിയോയിലുമാണ്.
ആല്‍ബെര്‍ട്ട, ബീസി, മാനിറ്റോബ, സസ്‌ക്കാച്ചെവന്‍ എന്നിവടങ്ങളിലുള്ള സ്‌റ്റോറുകള്‍ വില്‍പ്പനയ്ക്കുണ്ട്. തങ്ങളുടെ നിലവിലുള്ള നെറ്റ്‌വര്‍ക്ക് പ്ലാനിംഗ്, ഒപ്റ്റിമൈസേഷന്‍ പ്രോസസിന്റെയും ഭാഗമാണ് ലൊക്കേഷനുകള്‍ ഒഴിവാക്കാനുള്ള തീരുമാനം. വളര്‍ച്ച കൈവരിക്കുന്ന ഘട്ടങ്ങളില്‍ നിലവിലെ അനുയോജ്യമല്ലാത്ത സൈറ്റുകള്‍ തിരിച്ചറിഞ്ഞ് ഒഴിവാക്കുക എന്നതാണ് ലക്ഷ്യം.