വിദേശ നാണ്യ കരുതല്‍ ശേഖരത്തില്‍ വര്‍ധനവ്, റെക്കോര്‍ഡ്

By: 600007 On: Mar 23, 2024, 9:54 AM

 

ദില്ലി: ഇന്ത്യയുടെ വിദേശ നാണ്യ കരുതല്‍ ശേഖരത്തില്‍ തുടര്‍ച്ചയായ കുതിപ്പ്.  റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് മാർച്ച് 15ന് അവസാനിച്ച ആഴ്ചയിൽ ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം നാലാമത്തെ ആഴ്ചയും ഉയർന്ന് എക്കാലത്തെയും ഉയർന്ന നിരക്കിലെത്തി. 642.292 ബില്യൺ ഡോളറാണ് നിലവില്‍ ഇന്ത്യയുടെ ശേഖരം. ഈ ആഴ്‌ചയിൽ, വിദേശനാണ്യ ശേഖരം 6.396 ബില്യൺ ഡോളർ ഉയർന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.