മോസ്കോ: ഭീകരാക്രമണത്തിന്റെ നടുക്കം മാറാതെ റഷ്യ. ക്രൊക്കസ് സിറ്റി ഹാളിലെക്ക് കടന്നുകയറി ജനങ്ങൾക്കുനേരെ തുരുതുരാ നിറയൊഴിച്ചവർ പിടിയിലായെന്ന് റഷ്യ പറയുന്നുണ്ട് എങ്കിലും ഈ ആക്രമണത്തിന് പിന്നിലെ ദുരൂഹതകൾ അവസാനിക്കുന്നില്ല. ആക്രമണം നടന്ന് മണിക്കൂറുകൾക്കകം ഉത്തരവാദിത്തമേറ്റെടുത്ത് ആഗോള ഭീകര സംഘമായ ഇസ്ലാമിക് സ്റ്റേറ്റ് രംഗത്തെത്തി. അവർ തന്നെയാണ് ആക്രമണം നടത്തിയതെന്ന് അമേരിക്ക വ്യക്തമാക്കുകയും ചെയ്തു.
എന്നാൽ റഷ്യയും പ്രസിഡന്റ് വ്ലാദിമിർ പുട്ടിൻ ആക്രമണത്തെ യുക്രൈനുമായി ബന്ധിപ്പിക്കാൻ ആണ് ശ്രമിച്ചത്. ഭീകരർക്ക് യുക്രൈയ്ൻ ബന്ധമുള്ളതായും ആക്രമണ ശേഷം ഇവർ യുക്രൈയൻ അതിർത്തിയിലേക്ക് നീങ്ങാനാണ് ശ്രമിച്ചത് എന്നും പുടിൻ പറയുന്നു. എന്നാൽ ഇത്തരമൊരു ആക്രമണത്തിൽ തങ്ങൾക്ക് യാതൊരു പങ്കും ഇല്ലെന്ന് യുക്രൈൻ വ്യക്തമാക്കുന്നത്. ആക്രമണം നടത്തിയവർ രക്ഷപ്പെട്ടെന്ന ഇസ്ലാമിക് സ്റ്റേറ്റിന്റെ വാദം തള്ളിയാണ് നാലു പേർ പിടിയിലായെന്ന് റഷ്യൻ പ്രസിഡന്റ് അവകാശപ്പെട്ടത്.
അഞ്ചാംവട്ടവും അധികാരത്തിലെത്തി ദിവസങ്ങൾക്കുള്ളിൽ ഉണ്ടായ ഭീകരാക്രമണം പുടിനെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ്. നിരപരാധികളായ ജനങ്ങളുടെ ജീവന് സുരക്ഷ ഉറപ്പാക്കാൻ ആവാത്ത ഭരണത്തലവൻ എന്ന പ്രതിച്ഛായ പുട്ടിന് താങ്ങാൻ കഴിയുന്നതല്ല. അതിനാൽത്തന്നെ ഹീനമായ ഈ ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവരെ വെറുതെ വിടില്ലെന്ന് പുട്ടിൻ ആവർത്തിക്കുന്നത്. റഷ്യയിൽ ആഘോഷങ്ങൾക്കും കലാപരിപാടികൾക്കും, നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്