സിം കാര്‍ഡ് സ്വാപ്പ് സ്‌കാം: ടൊറന്റോയിലെ ദമ്പതികള്‍ക്ക് 140,000 ഡോളറിലധികം നഷ്ടമായി 

By: 600002 On: Mar 23, 2024, 11:57 AM

 

സിം കാര്‍ഡ് സ്വാപ്പ് തട്ടിപ്പിനിരകളായ ഗ്രേറ്റര്‍ ടൊറന്റോ ഏരിയയിലെ ദമ്പതികള്‍ക്ക് നഷ്ടമായത് 140,000 ഡോളര്‍. വെയ്ന്‍ സ്റ്റോര്‍ക്ക്, ഭാര്യ ഡയാന എന്നിവരാണ് തട്ടിപ്പിന് ഇരകളായത്. ഫ്രീഡം മൊബൈലിന്റെ ദീര്‍ഘകാല ഉപഭോക്താക്കളാണ് സ്‌റ്റോര്‍ക്ക്. കഴിഞ്ഞ സെപ്റ്റംബറില്‍ സ്‌റ്റോര്‍ക്കിന്റെ ഫോണ്‍ പ്രവര്‍ത്തനരഹിതമായി. എന്നാല്‍ സ്‌റ്റോര്‍ക്ക് ഫോണ്‍ ഉപയോഗിക്കുന്നില്ലായിരുന്നുവെങ്കിലും ഫോണിലെ വിവരങ്ങളിലേക്ക് മറ്റൊരാള്‍ക്ക് ആക്‌സസ് ലഭിച്ചു. ഇതുവഴിയാണ് തട്ടിപ്പിനിരയായത്. 

സ്റ്റോര്‍ക്കിന്റെ ട്രെഡിംഗ്, ബാങ്ക് അക്കൗണ്ട് വിവരങ്ങളും മറ്റും ചോര്‍ത്തിയ തട്ടിപ്പുകാര്‍ ക്രിപ്‌റ്റോകറന്‍സി ഉള്‍പ്പെടെയുള്ള പണം അപഹരിച്ചു. 140,000 ഡോളര്‍ മൂല്യമുള്ള ബിറ്റ്‌കോയിനും തങ്ങള്‍ക്ക് നഷ്ടപ്പെട്ടു. 

സംഭവം പരാതിപ്പെടാന്‍ ഫ്രീഡം മൊബൈലിന്റെ കസ്റ്റമര്‍ സര്‍വീസ് ലൈനിലേക്ക് വിളിച്ചു. എന്നാല്‍ ടൊറന്റോയിലെ റീട്ടെയ്ല്‍ ലൊക്കേഷനില്‍ നിന്നും സ്‌റ്റോര്‍ക്ക് എന്നവകാശപ്പെട്ട് ഒരാള്‍ പുതിയ സിംകാര്‍ഡ് എടുത്തതായി കാണിക്കുന്നതായി മറുപടി ലഭിച്ചു. തട്ടിപ്പിനിരകളായതായി പോലീസിലും വെല്‍ത്ത്‌സിമ്പിള്‍ പ്ലാറ്റ്‌ഫോമിലും റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്ന് സ്‌റ്റോര്‍ക്ക് തട്ടിപ്പിനിരയായതായി കമ്പനി സ്ഥിരീകരിച്ചതിന് ശേഷം സ്റ്റോര്‍ക്കിന്റെ നഷ്ടമായ പണം വെല്‍ത്ത് സിമ്പിള്‍ തിരികെ നല്‍കി. 

തങ്ങളുടെ ഉപഭോക്താക്കളുടെ വിവരങ്ങളുടെ സുരക്ഷയ്ക്കാണ് കമ്പനി എല്ലായ്‌പ്പോഴും മുന്‍ഗണന നല്‍കുന്നതെന്നും സിം സ്വാപ്പുകള്‍ വ്യാപകമായ പ്രശ്‌നമാണെന്നും ഫ്രീഡെ മൊബൈല്‍ പ്രസ്താവനയില്‍ പറഞ്ഞു. തട്ടിപ്പ് തടയാന്‍ കമ്പനി സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും വ്യക്തമാക്കി.