ആല്‍ബെര്‍ട്ട ലേക്ക് ലൂയിസില്‍ പാര്‍ക്കിംഗ് ഫീസ് 36.75 ഡോളറായി ഉയര്‍ത്തി 

By: 600002 On: Mar 23, 2024, 9:50 AM

 

 


ആല്‍ബെര്‍ട്ടയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ലേക്ക് ലൂയിസില്‍ പാര്‍ക്കിംഗ് ഫീസ് കുത്തനെ വര്‍ധിപ്പിച്ചിച്ചു. ഈ വര്‍ഷം 36.75 ഡോളറായാണ് ഉയര്‍ത്തിയത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 75 ശതമാനം വര്‍ധനവാണ് ഉണ്ടായത്. 2021 ല്‍ പെയ്ഡ് പാര്‍ക്കിംഗ് ആരംഭിച്ചതിന് ശേഷം 214 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. 

ട്രാന്‍സിറ്റ് ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും പാര്‍ക്കിംഗിനുള്ള ഡിമാന്‍ഡ് കുറയ്ക്കുന്നതിനും പ്രദേശത്തെ ട്രാഫിക് മാനേജ്‌മെന്റിന്റെ ചെലവ് നികത്താനുമാണ് പെയ്ഡ് പാര്‍ക്കിംഗ് ലേക്ക് ലൂയിസില്‍ ആരംഭിച്ചത്. അതേസമയം, ഡ്രൈവ് ചെയ്യാന്‍ താല്‍പ്പര്യമില്ലാത്ത സന്ദര്‍ശകര്‍ക്ക് പാര്‍ക്ക്‌സ് കാനഡയുടെ ഷട്ടിലുകള്‍ ഉപയോഗിക്കാം. മെയ് മുതല്‍ ഒക്ടോബര്‍ വരെ ഷട്ടിലുകള്‍ പ്രവര്‍ത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 

കൂടാതെ ലേക്ക് ലൂയിസ് ഡ്രൈവില്‍ കണ്‍സ്ട്രക്ഷന്‍ നടക്കുന്നതിനാല്‍ സന്ദര്‍ശകര്‍ ശ്രദ്ധിക്കണമെന്നും കാലതാമസം അനുഭവപ്പെട്ടേക്കാമെന്നും പാര്‍ക്ക്‌സ് കാനഡ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് പാര്‍ക്ക്‌സ് കാനഡ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.