മോസ്‌കോ ഭീകരാക്രമണം: റഷ്യയ്ക്ക് മുന്നറിയിപ്പ് നൽകിയിരുന്നതായി US

By: 600007 On: Mar 23, 2024, 5:22 AM

 

മോസ്‌കോ: മോസ്‌കോയിൽ ഭീകരാക്രമണം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് റഷ്യയ്ക്ക് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നതായി അമേരിക്ക. ഭീകരാക്രമണ സാധ്യത സംബന്ധിച്ച വിവരം റഷ്യയ്ക്ക് കൈമാറിയിരുന്നതായി വൈറ്റ് ഹൗസ്നാഷ്ണൽ സെക്യൂരിറ്റി കൗൺസിൽ വക്താവ് അഡ്രിൻ വാട്സൺ വ്യക്തമാക്കി.മോസ്‌കോയിൽ ഭീകരാക്രമണം ഉണ്ടാകുമെന്ന് ഈ മാസം ആദ്യം അമേരിക്കയ്ക്ക് വിവരം ലഭിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.മോസ്‌കോയിൽ ഭീകരാക്രമണം ഉണ്ടാകുമെന്ന് ഈ മാസം ആദ്യം അമേരിക്കയ്ക്ക് വിവരം ലഭിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു