ടാക്‌സ് റീഫണ്ട് വൈകുന്നു; ഫസ്റ്റ് ഹോം സേവിംഗ്‌സ് അക്കൗണ്ടുകളിലെ പ്രോസസിംഗ് പ്രശ്‌നം മൂലമെന്ന് സിആര്‍എ

By: 600002 On: Mar 23, 2024, 8:54 AM

 

 

ഫസ്റ്റ് ഹോം സേവിംഗ്‌സ് അക്കൗണ്ട് ഉടമകള്‍ക്ക് റീഫണ്ടുകള്‍ വൈകുന്നത് പ്രോസസിംഗിലുണ്ടായ പ്രശ്‌നങ്ങള്‍ കാരണമാണെന്ന് കാനഡ റെവന്യൂ ഏജന്‍സി(സിആര്‍എ) അറിയിച്ചു. നിരവധി എഫ്എച്ച്എസ്എ ഉടമകള്‍ അസസ്‌മെന്റ് നോട്ടീസുകളും ടാക്‌സ് റീഫണ്ടും ലഭിക്കാന്‍ ആഴ്ചകള്‍ കാലതമാസമെടുക്കുന്നുവെന്ന് സോഷ്യല്‍മീഡിയകളില്‍ ഉള്‍പ്പെടെ പരാതിപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സിആര്‍എ വിശദീകരണം നല്‍കിയത്. 

ടാക്‌സ് സീസണിന്റെ തുടക്കത്തില്‍ പുതിയ സംരംഭങ്ങളുടെ കാര്യത്തില്‍ ചിലപ്പോള്‍ സംഭവിക്കാറുള്ളത് പോലെ ഫസ്റ്റ് ഹോം സേവിംഗ്‌സ് അക്കൗണ്ടുമായി ബന്ധപ്പെട്ട ടാക്‌സ് റിട്ടേണുകളിലും ചില പ്രോസസിംഗ് പ്രശ്‌നങ്ങള്‍ നേരിട്ടതായി സിആര്‍എ വക്താവ് പ്രസ്താവനയില്‍ വ്യക്തമാക്കി. പ്രോസസിംഗിലുണ്ടായ പ്രശ്‌നം ഉടനടി തിരിച്ചറിഞ്ഞതായും എത്രയും വേഗം പരിഹരിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായും പ്രസ്താവനയില്‍ അറിയിച്ചു. 

നികുതി രഹിതമായി ഭവനം വാങ്ങാന്‍ സഹായിക്കുന്ന പദ്ധതിയാണ് 2023 ഏപ്രിലില്‍ ആരംഭിച്ച ഫസ്റ്റ് ഹോം സേവിംഗ്‌സ് അക്കൗണ്ട്.