'രോമാഞ്ചം'ഹിന്ദിയില്‍, സംവിധാനം സംഗീത് ശിവന്‍, കപ്‍കപി' വരുന്നു

By: 600007 On: Mar 21, 2024, 3:56 PM

 

മലയാളത്തില്‍ സര്‍പ്രൈസ് ഹിറ്റ് ആയ ചിത്രമായിരുന്നു സൗബിന്‍ ഷാഹിറിനെ നായകനാക്കി ജിത്തു മാധവന്‍ സംവിധാനം ചെയ്ത രോമാഞ്ചം. ഇപ്പോഴിതാ ഈ ചിത്രം ഹിന്ദിയില്‍ റീമേക്ക് ചെയ്യപ്പെടുകയാണ്. സംഗീത് ശിവനാണ് ചിത്രം ഹിന്ദിയില്‍ സംവിധാനം ചെയ്യുന്നത്. കപ്‍കപി എന്നാണ് ഹിന്ദി റീമേക്കിന്‍റെ പേര്. ചിത്രത്തിന്‍റെ മോഷന്‍ പോസ്റ്റര്‍ അണിയറക്കാര്‍ പുറത്തുവിട്ടു. 

ഹൊറര്‍ കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രത്തിൻ്റെ പോസ്റ്ററിൽ ഓജോ ബോര്‍ഡ് മുന്നില്‍ വച്ച് ആത്മാവിനെ ക്ഷണിക്കുന്ന ഒരു കൂട്ടം യുവാക്കളാണ് ഉള്ളത്. ബ്രാവോ എൻ്റർടെയ്ന്‍‍മെന്‍റിന്‍റെ ബാനറിൽ ജയേഷ് പട്ടേൽ ആണ് ചിത്രം നിർമ്മിക്കുന്നത്. ബോളിവുഡിലെ യുവതാരങ്ങളായ ശ്രേയസ് തൽപാഡെ, തുഷാർ കപൂർ, സിദ്ധി ഇദ്നാനി, സോണിയ റാത്തി, ദിബേന്ദു ഭട്ടാചാര്യ, സാക്കീർ ഹുസൈൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്.