ഇന്ത്യക്കാര്‍ക്ക് വിസ ഇളവുകള്‍ നല്‍കാനൊരുങ്ങി സിംഗപ്പൂരും

By: 600007 On: Mar 21, 2024, 4:03 PM

ഇന്ത്യക്കാര്‍ കുടുംബമായി യാത്ര ചെയ്യാന്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞെടുക്കുന്ന രാജ്യമാണ് സിംഗപ്പൂര്‍. നൂറുശതമാനം ഫാമിലി ഡെസ്റ്റിനേഷനായ രാജ്യം. കുട്ടികള്‍ക്കും ഏറെ പ്രിയപ്പെട്ട കാഴ്ചകള്‍ സിംഗപ്പൂര്‍ ഒരുക്കിവെച്ചിട്ടുണ്ട്. വൃത്തിയുള്ള തെരുവുകളും അച്ചടക്കമുള്ള ട്രാഫിക്കും നൈറ്റ് ഷോപ്പിങ്ങുരുചിവൈവിധ്യമാര്‍ന്ന ഭക്ഷണങ്ങളുമെല്ലാമായി ഒരു പെര്‍ഫക്ട് ഡെസ്റ്റിനേഷന്‍. ഇപ്പോഴിതാഇന്ത്യക്കാര്‍ക്ക് വിസ ഇളവുകള്‍ പ്രഖ്യാപിക്കാനൊരുങ്ങുകയാണ് സിംഗപ്പൂര്‍

2019 ല്‍ പതിനാല് ലക്ഷം ഇന്ത്യന്‍ സഞ്ചാരികളാണ് സിംഗപ്പൂരിലെത്തിയത്. 2023 ല്‍ ഇത് പതിനൊന്ന് ലക്ഷമായിരുന്നു.ഈ വര്‍ഷം ഇരുപത് ലക്ഷത്തോളം ഇന്ത്യന്‍ സഞ്ചാരികളെയാണ് സിംഗപ്പൂര്‍ പ്രതീക്ഷിക്കുന്നത്.