7 മാസം കൊണ്ട് ജീവനക്കാരൻ ഗോഡൗണിൽ നിന്ന് മോഷ്ടിച്ചത് കോടികളുടെ സാധനങ്ങൾ

By: 600007 On: Mar 22, 2024, 6:06 AM

 

 

ഏഴ് മാസം കൊണ്ട് വെയ‍ർഹൗസിൽ നിന്ന് പത്ത് കോടിയിലധികം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച ജീവനക്കാരനെതിരെ കമ്പനി നിയമനടപടിയിലേക്ക്. ഐഫോണുകളും മാക്ബുക്കുകളും ആപ്പിൾ വാച്ചുകളും ഉൾപ്പെടെയുള്ള ആപ്പിൾ ഉത്പന്നങ്ങളാണ് 30 വയസുകാരൻ ജോലി സ്ഥലത്തു നിന്ന് മോഷ്ടിച്ചത്. പിന്നീട് ഇവയെല്ലാം മറിച്ചുവിൽക്കുകയും ചെയ്തു.

കാനഡയിൽ ആപ്പിൾ ഉത്പങ്ങളുടെ വിതരണ ശൃംഖലയൊരുക്കുന്ന കമ്പനിയായ യുപിഎസിലെ സോർട്ടിങ് സൂപ്പർവൈസറാണ് കുറ‌ഞ്ഞ സമയം കൊണ്ട് കോടിക്കണക്കിന് രൂപയുടെ സാധനങ്ങൾ കമ്പനി ഗോഡൗണിൽ നിന്ന് മോഷ്ടിച്ച് വിറ്റത്. 30 വയസുകാരനായ ഓർവിൽ ബെൽട്രാനോക്കെതിരെയാണ് ആരോപണം. മോഷണം, മോഷണ വസ്തുക്കളുടെ കള്ളക്കടത്ത്, മോഷണ വസ്തുക്കൾ കൈവശം വെയ്ക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ അന്വേഷണ ഏജൻസി ചുമത്തിയിരിക്കുന്നത്.