തമിഴകത്തും പണംവാരി കൂട്ടുകൂടി പ്രേമലു

By: 600007 On: Mar 22, 2024, 6:12 AM

 

 


മലയാള സിനിമയ്ക്ക് പുത്തൻ ദൃശ്യവിസ്മയം സമ്മാനിച്ച്, അഭിമാനമേകി മുന്നേറിയ സിനിമകളിൽ ഒന്നാണ് പ്രേമലു. ​ഗിരീഷ് എ ഡിയുടെ സംവിധാനത്തിൽ നസ്ലെനും മമിതയും നായികാനായന്മാരായി എത്തിയ ചിത്രം കേരളവും കടന്ന് ഭാഷകൾക്ക് അതീതമായി കയ്യിടി നേടുകയാണ്. നിലവിൽ തമിഴിലും തെലുങ്കിലും പ്രേമലു പ്രദർശിപ്പിക്കുന്നുണ്ട്. ചിത്രം വിജയകരമായി പ്രദർശനം തുടരുന്നതിനിടെ പ്രേമലുവിന്റെ തമിഴ് സക്സസ് ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ്. 


പ്രേമലുവിന്റെ നിർമാതാക്കളിൽ ഒരാളായ ഫഹദ് ഫാസിൽ ടീസർ പങ്കുവച്ചിട്ടുണ്ട്. ചിത്രത്തിലെ രസകരമായ ഡയലോ​ഗുകളും ​രം​ഗങ്ങളും ഉൾക്കൊള്ളിച്ച് കൊണ്ടാണ് ടീസർ തയ്യാറാക്കിയിരിക്കുന്നത്. പിന്നാലെ നിരവധി പേരാണ് അണിയറ പ്രവർത്തകർക്ക് ആശംസയുമായി രം​ഗത്ത് എത്തിയത്.