ഏപ്രില്‍ 1 ന് ആല്‍ബെര്‍ട്ടയില്‍ ഗ്യാസ് ടാക്‌സ് നിരക്ക് വര്‍ധന വീണ്ടും പ്രാബല്യത്തിലാകും 

By: 600002 On: Mar 22, 2024, 12:36 PM

 


ആല്‍ബെര്‍ട്ടയില്‍ ഗ്യാസ് ടാക്‌സ് നിരക്ക് വര്‍ധന ഏപ്രില്‍ 1 മുതല്‍ വീണ്ടും നിലവില്‍ വരും. ഒരു ലിറ്ററിന് 13 ശതമാനം ഗ്യാസ് ടാക്‌സ് വര്‍ധനയാണ് ആല്‍ബെര്‍ട്ട സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അഫോര്‍ഡബിളിറ്റി നടപടിയെന്ന നിലയില്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതിന് ശേഷം ലിറ്ററിന് ഒമ്പത് സെന്റ് നികുതി ഭാഗികമായി പുനരാരംഭിക്കുമെന്ന് ജനുവരിയില്‍ ധനമന്ത്രി നേറ്റ് ഹോര്‍ണര്‍ പറഞ്ഞിരുന്നു. 

അതേസമയം, ഉയര്‍ന്ന ജീവിതച്ചെലവില്‍ നിന്നും ആളുകള്‍ക്ക് ആശ്വാസം ലഭിക്കാന്‍ കാര്‍ബണ്‍ ടാക്‌സ് വര്‍ധന റദ്ദാക്കാന്‍ എംപിമാരോട് കനേഡിയന്‍ ടാക്‌സ് പെയേഴ്‌സ് ഫെഡറേഷന്‍ ആവശ്യപ്പെട്ടു. 

ഏപ്രില്‍ 1 മുതല്‍ ഫെഡറല്‍ കാര്‍ബണ്‍ ടാക്‌സ് വര്‍ധന നിലവില്‍ വരുമെന്ന് ഫെഡറല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കാര്‍ബണ്‍ ടാക്‌സ് വര്‍ധനയെ തുടര്‍ന്ന് ഗ്യാസോലിന് ലിറ്ററിന് 17 സെന്റും ഡീസലിന് 21 സെന്റും ഈടാക്കിയേക്കും.