ഈ വാരാന്ത്യത്തില്‍ സന്ദര്‍ശകര്‍ക്ക് സൗജന്യ പ്രവേശനം വാഗ്ദാനം ചെയ്ത് റോയല്‍ ഒന്റാരിയോ മ്യൂസിയം 

By: 600002 On: Mar 22, 2024, 11:17 AM

 

 

110 ആം വാര്‍ഷികത്തോടനുബന്ധിച്ച് ഈ വാരാന്ത്യത്തില്‍ സന്ദര്‍ശകര്‍ക്ക് സൗജന്യ പ്രവേശനം വാഗ്ദാനം ചെയ്ത് റോയല്‍ ഒന്റാരിയോ മ്യൂസിയം. മാര്‍ച്ച് 23, 24 തീയതികളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 5.30 വരെ സന്ദര്‍ശകര്‍ക്ക് മ്യൂസിയത്തിലേക്കുള്ള പ്രവേശനം തികച്ചും സൗജന്യമായിരിക്കുമെന്നും മ്യൂസിയം മുഴുവന്‍ ചുറ്റിനടന്ന് കാണാമെന്നും മ്യൂസിയം അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 

സന്ദര്‍ശനത്തിന് ടിക്കറ്റുകള്‍ വേണ്ടതില്ല. എന്നാല്‍ സന്ദര്‍ശകരുടെ തിരക്ക്, ബില്‍ഡിംഗ് കപ്പാസിറ്റി ലിമിറ്റ് തുടങ്ങിയവ കാരണം സാധാരണയേക്കാള്‍ കൂടുതല്‍ കാത്തിരിപ്പ് സമയം സന്ദര്‍ശകര്‍ മുന്‍കൂട്ടി പ്രതീക്ഷിക്കണമെന്ന് അധികൃതര്‍ വ്യക്തമാക്കി. സന്ദര്‍ശകര്‍ വെസ്റ്റണ്‍ എന്‍ട്രന്‍സ് വഴി ക്വീന്‍സ് പാര്‍ക്കിലൂടെ പ്രവേശിക്കാനും നിര്‍ദ്ദേശം നല്‍കി.