നോർത്ത് അമേരിക്ക ഭദ്രാസന മാർതോമ യുവജന സഖ്യം 2024-ലെ പ്രവർത്തന ഉദ്ഘാടനം മാർച്ച് 24നു

By: 600084 On: Mar 21, 2024, 5:57 PM

പി പി ചെറിയാൻ, ഡാളസ് 

ന്യൂയോർക് : നോർത്ത് അമേരിക്ക ഭദ്രാസന മാർ തോമ യുവജന സഖ്യം 2024-ലെ പ്രവർത്തന ഉദ്ഘാടനം മാർച്ച് 24നു വെള്ളിയാഴ്ച 8.30PM EST/7:30PM  സൂം ഫ്ലാറ്റ് ഫോമിൽ വെച്ച് നടക്കുന്നു. ഭദ്രാസന എപ്പിസ്കോപ്പ റൈറ്റ് റവ ഡോ എബ്രഹാം മാർ പൗലോസ് എപ്പിസ്‌കോപ്പ ഉദ്ഘാടനം നിർവഹിക്കുന്ന സമ്മേളനത്തിൽ റവ.ഷെറിൻ ടോം മാത്യൂസ് (വികാരി ബാൾട്ടിമോർ മാർത്തോമ്മാ പള്ളി) തീം ടോക്ക് നടത്തും.സമ്മേളനത്തിൽ ഭദ്രാസനത്തിലെ എല്ലാ യുവജനങ്ങളും പ്രാർത്ഥനാപൂർവ്വം പങ്കെടുക്കണമെന്ന് സംഘാടകർ അഭ്യത്ഥിച്ചു.

മീറ്റിംഗ് ID :654 554 2532
പാസ്‌കോഡ് • 77777


കൂടുതൽ വിവരംഗൾക്ക്   - വൈസ്പ്രസിഡണ്ട്                 റവ സാം കെ ഈശോ
                                                   സെക്രട്ടറി.                                 ബിജി ജോബി
                                                  ട്രഷറർ                                        അനീഷ് വർഗീസ്
                                                  ഭദ്രാസന അസംബ്ലി  അംഗം:  ബിൻസി ജോൺ