കാര്‍ബണ്‍ ടാക്‌സ് വര്‍ധന:  പിയറി പൊയ്‌ലിയേവിന്റെ അവിശ്വാസ പ്രമേയ ഭീഷണി തള്ളി ജസ്റ്റിന്‍ ട്രൂഡോ

By: 600002 On: Mar 21, 2024, 1:21 PM

 


'കാര്‍ബണ്‍ ടാക്‌സ് ഇലക്ഷന്‍'  എന്ന ലക്ഷ്യത്തോടെ കനേഡിയന്‍ പ്രധാനമന്ത്രിയില്‍ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ തയാറെടുക്കുകയാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ലീഡര്‍ പിയറി പൊയ്‌ലിയേവ്. ഏപ്രില്‍ 1 ന് നിര്‍ദ്ദേശിച്ചിരിക്കുന്ന കാര്‍ബണ്‍ വില വര്‍ധന പിന്‍വലിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് പൊയ്‌ലിവിന്റെ നീക്കം. 

രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ കാര്‍ബണ്‍ പ്രൈസിനെ ബലിയാടാക്കുന്നത് നിര്‍ത്താന്‍ കണ്‍സര്‍വേറ്റീവുകളോട് ക്ലൈമറ്റ് ആക്ഷന്‍ ഗ്രൂപ്പുകള്‍ അഭ്യര്‍ത്ഥിക്കുന്ന സാഹചര്യത്തിലും കൂടിയാണ് പൊയ്‌ലിയേവിന്റെ വെല്ലുവിളി. അതേസമയം, പൊയ്‌ലിയേവിന്റെ വെല്ലുവിളി സ്വീകരിക്കുന്നതായി ചോദ്യോത്തരവേളയില്‍ ട്രൂഡോ മറുപടി നല്‍കി.