കാനഡയിലേക്ക് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാന്‍ എച്ച്ഡിഎഫ്‌സിയുമായി കരാറില്‍ ഒപ്പുവെച്ച് ടിഡി ബാങ്ക്

By: 600002 On: Mar 21, 2024, 9:22 AM

 


കാനഡയില്‍ പഠിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്നതിനായി ഇന്ത്യന്‍ ബാങ്കായ എച്ച്ഡിഎഫ്‌സിയുമായി ടിഡി ബാങ്ക് കരാറില്‍ ഒപ്പുവെച്ചു. അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ വിസയുമായി ബന്ധപ്പെട്ട ആവശ്യകതകള്‍ എളുപ്പമാക്കുക എന്നതാണ് ഈ കരാര്‍ കൊണ്ട് ലക്ഷ്യമിടുന്നത്. വേഗത്തിലുള്ള സ്റ്റഡി പെര്‍മിറ്റിന് അപേക്ഷിക്കാനായി വിദ്യാര്‍ത്ഥികള്‍ ഫിനാന്‍ഷ്യല്‍ സപ്പോര്‍ട്ടിന്റെ തെളിവ് നല്‍കേണ്ടതുണ്ട്. അത് ഗ്യാരണ്ടീഡ് ഇന്‍വെസ്റ്റ്‌മെന്റ് സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് പൂര്‍ത്തിയാക്കേണ്ടതാണ്. 

പുതിയ പ്രോഗ്രാമിന് കീഴില്‍ എച്ച്ഡിഎഫ്‌സി ബാങ്ക് കാനഡയില്‍ പഠിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികളെ ടിഡി ബാങ്കിന്റെ ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ് ജിഐസി പ്രോഗ്രാമിലേക്ക് റഫര്‍ ചെയ്യും. തുടര്‍ന്ന് അപേക്ഷാ ഫീസില്ലാതെ ജിഐസി നേടുന്നതിന് ഓണ്‍ലൈന്‍ അപേക്ഷാ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ടിഡി ബാങ്ക് ഓഫര്‍ ചെയ്യുന്നു. 

സ്റ്റുഡന്റ് ചെക്കിംഗ് അക്കൗണ്ട്, അവരുടെ ടിഡി അക്കൗണ്ടിലേക്ക് ആദ്യ വയര്‍ പേയ്‌മെന്റ്(wire payment) കവര്‍ ചെയ്യുന്നതിനുള്ള ഫീസ് റിബേറ്റ് എന്നിവയും പ്രോഗ്രാമില്‍ ഉള്‍പ്പെടുന്നു.