വര്‍ക്ക് ഫ്രം ഹോം തുടരുന്നവര്‍ക്ക് ഇനി മുതല്‍ ജോലിയില്‍ സ്ഥാനക്കയറ്റം ഉണ്ടാവില്ല

By: 600007 On: Mar 20, 2024, 5:39 AM

 

വർക്ക് ഫ്രം ഹോം നിലപാടില്‍ വൻ നയംമാറ്റവുമായി പ്രമുഖ ടെക് കമ്പനിയായ ഡെല്‍. ഓഫീസിലേക്ക് വരാതെ വർക്ക് ഫ്രം ഹോം തുടരുന്നവർക്ക് ഇനി മുതല്‍ ജോലിയില്‍ സ്ഥാനക്കയറ്റം ഉണ്ടാവില്ലെന്ന് വ്യക്തമാക്കി കമ്പനി പുറത്തിറക്കിയ ഉത്തരവ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ അടക്കം വലിയ ചർച്ചയാവുകയാണ്.

മുൻപ് വർക്ക് ഫ്രം ഹോമിനെ അനുകൂലിച്ചിരുന്ന കമ്പനി പലപ്പോഴായി ഹൈബ്രിഡ് ഓപ്ഷൻ നടപ്പാക്കാൻ ശ്രമിച്ചിരുന്നെങ്കിലും പലരും ഓഫീസിലേക്ക് വരാൻ മടിച്ചതോടെയാണ് ഇനി വീട്ടിലിരിക്കുന്നവർക്ക് പ്രമോഷനില്ലെന്ന് നയം സ്വീകരിച്ചത്. മെയ് മാസം മുതല്‍ ജീവനക്കാരെ ഹൈബ്രിഡ് എന്നും റിമോട്ട് എന്നും രണ്ട് കാറ്റഗറിയായി തിരിക്കും. ഇതില്‍ റിമോട്ട് ഒപ്ഷൻ തിരഞ്ഞെടുക്കുന്നവർക്ക് ഇനി മുതല്‍ ജോലിയില്‍ സ്ഥാനക്കയറ്റം ലഭിക്കില്ലെന്നതാണ് നിബന്ധന.