ചുള്ളനായി സിം​ഗപ്പൂരിൽ ചുറ്റിക്കറങ്ങി മമ്മൂട്ടി

By: 600007 On: Mar 20, 2024, 2:10 PM

 

മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമാണ് നടൻ മമ്മൂട്ടി. അൻപത് വർഷത്തോളം നീണ്ട തന്റെ അഭിനയ ജീവിതത്തിൽ വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ഏവരെയും അമ്പരപ്പിക്കുകയാണ് അദ്ദേഹം. സിനിമയ്ക്ക് ഒപ്പം തന്നെ പുതുപുത്തൻ ഫോട്ടോകളിലൂടെയും മമ്മൂട്ടി ആരാധകരെ ആവേശത്തിൽ ആഴ്ത്താറുണ്ട്. അത്തരത്തിലൊരു ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെന്റായി നിൽക്കുന്നത്. 

കൂളിം​ഗ് ​ഗ്ലാസ് ധരിച്ച്, തൊപ്പി വച്ച്, സ്റ്റൈലൻ പാന്റും ഷർട്ടും ധരിച്ച് നിൽക്കുന്ന മമ്മൂട്ടിയാണ് ഫോട്ടോയിൽ ഉള്ളത്. സിം​ഗപ്പൂരിൽ നിന്നുമുള്ളതാണ് ഫോട്ടോ. ചരിത്ര പ്രസിദ്ധമായ മെർലിയൺ ലയൺ ഫിഷ് പ്രതിമയുടെ അടുത്ത് സൈഡ് പോസിലാണ് മമ്മൂട്ടി നിൽക്കുന്നത്. ഫോട്ടോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് കമന്റുമായി രം​ഗത്ത് എത്തിയത്.  'എജ്ജാതി മനുഷ്യനാണിത്, വീണ്ടും വീണ്ടും ഞെട്ടിക്കുകയാണല്ലോ', എന്നാണ് പലരും കമന്റ് ചെയ്യുന്നത്.