സ്പൗസല്‍ ഓപ്പണ്‍ വര്‍ക്ക് പെര്‍മിറ്റുകള്‍ക്കുള്ള യോഗ്യത ഐആര്‍സിസി അപ്‌ഡേറ്റ് ചെയ്തു 

By: 600002 On: Mar 20, 2024, 12:35 PM

 

 

സ്പൗസല്‍ ഓപ്പണ്‍ വര്‍ക്ക് പെര്‍മിറ്റുകള്‍ക്കുള്ള(SOWP) യോഗ്യതാ മാനദണ്ഡങ്ങള്‍ ഐആര്‍സിസി അപ്‌ഡേറ്റ് ചെയ്യുന്നു. പുതുക്കിയ നിയമപ്രകാരം, അണ്ടര്‍ഗ്രാജ്വേറ്റ്, കോളേജ് പ്രോഗ്രാമുകളിലെ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ പങ്കാളികള്‍ക്ക് ഇനി സ്പൗസ് ഓപ്പണ്‍ വര്‍ക്ക് പെര്‍മിറ്റിന് അര്‍ഹതയുണ്ടാകില്ലെന്ന് ഐആര്‍സിസി അറിയിച്ചു. മാര്‍ച്ച് 19 മുതല്‍ കാനഡയിലെ ഒരു സര്‍വകലാശാലയിലോ പോളിടെക്‌നിക് സ്ഥാപനത്തിലോ അവരുടെ സ്‌പോണ്‍സര്‍ ബിരുദാനന്തര ബിരുദ പ്രോഗ്രാമിലോ ഡോക്ടറല്‍ ഡിഗ്രി പ്രോഗ്രാമിലോ എന്റോള്‍ ചെയ്തിട്ടുണ്ടെങ്കില്‍ മാത്രമേ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ പങ്കാളികള്‍ക്ക് പെര്‍മിറ്റിന് അര്‍ഹതയുള്ളൂ. 

ഒരു സര്‍വകലാശാലയിലെ താഴെപറയുന്ന പ്രൊഫഷണല്‍ ഡിഗ്രി പ്രോഗ്രാമുകളിലൊന്നിലെ ബിരുദ വിദ്യാര്‍ത്ഥികളുടെ പങ്കാളികള്‍ക്കും പെര്‍മിറ്റിന് അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്. 

.Doctor of Dental Surgery (DDS, DMD)
.Bachelor of Law or Juris Doctor (LLB, JD, BCL)
.Doctor of Medicine (MD)
.Doctor of Optometry (OD)
.Pharmacy (PharmD, BS, BSc, BPharm)
.Doctor of Veterinary Medicine (DVM)
.Bachelor of Science in Nursing (BScN, BSN, BNSc)
.Bachelor of Education (B. Ed.)
.Bachelor of Engineering (B. Eng., BE, BASc)