കാനഡയില്‍ ജോലി കണ്ടെത്തുന്നത് ബുദ്ധിമുട്ടേറിയത്; ഒന്റാരിയോയില്‍ നീണ്ട ക്യൂവില്‍ നിന്ന് തൊഴിലന്വേഷകര്‍ 

By: 600002 On: Mar 20, 2024, 12:15 PM

 


കാനഡയില്‍ ജോലി കണ്ടെത്തുക എന്നത് വളരെ ബുദ്ധിമുട്ടേറിയതാവുകയാണ്. ഇത് തെളിയിക്കുന്നതാണ് അടുത്തിടെ ഒന്റാരിയോയിലെ തൊഴില്‍ മേളയ്ക്കായുള്ള അപേക്ഷകരുടെ നീണ്ട ക്യൂ. സോഷ്യല്‍മീഡിയയില്‍ വീഡിയോ വൈറലായിരിക്കുകയാണ്. രാജ്യത്തെ തൊഴില്‍ വിപണി എത്രമാത്രം മത്സരാത്മകമായി മാറിയെന്ന് എടുത്തുകാണിക്കുന്നതാണ് ഈ വീഡിയോ. 955 വില്‍ട്ടണ്‍ ഗ്രോവ് റോഡില്‍ സ്ഥിതി ചെയ്യുന്ന LCBO  ലണ്ടന്‍ ലോജിസ്റ്റിക്‌സ് ഫെസിലിറ്റിയില്‍ വെച്ച് നടന്ന കരിയര്‍ മേളയ്‌ക്കെത്തിയതായിരുന്നു യുവാക്കള്‍. നിരവധി പേരാണ് തൊഴില്‍ അന്വേഷിച്ചത് എത്തിയത്. സ്‌പോട്ടില്‍ നിയമനം നടത്തുന്നതിനാല്‍ നീണ്ട ക്യൂവില്‍ തൊഴില്‍ അന്വേഷകര്‍ മണിക്കൂറുകളോളം കാത്തിരുന്നു. 

ഈ വീഡിയോ, കാനഡയുടെ തൊഴില്‍ വിപണി നേരിടുന്ന വെല്ലുവിളികള്‍, വര്‍ധിച്ചുവരുന്ന ജീവിതച്ചെലവ്, അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കുള്ള സാമ്പത്തിക പിന്തുണ തുടങ്ങിയവയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടു.